യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചു

യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ വാദി ശാഹിലായിരുന്നു സംഭവം നടന്നത്. അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് റാസല്‍ഖൈമ പൊലീസിന്റെ മറൈന്‍ റെസ്‍ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
അതേസമയം മഴവെള്ളം നിറഞ്ഞ കുഴിയില്‍ കുട്ടി ആദ്യം അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടിയെ രക്ഷിക്കാനായി പിതാവും കുഴിയിലേക്ക് എടുത്തുചാടിയിരുന്നു. രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്ഥലത്തെത്തിയ മറൈന്‍ റെസ്ക്യൂ ടീം അംഗങ്ങള്‍ റബ്ബര്‍ ബോട്ടുകള്‍ ഉള്‍പ്പെടെ എത്തിച്ച് വിശദമായ തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടാതെ മൃതദേഹങ്ങള്‍ പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി. കേസില്‍ ബന്ധപ്പെട്ട ഔദ്യോഗിക വിഭാഗങ്ങള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha






















