കണ്ണീരോടെ നാട്ടുകാരിളകി... സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലിനിടെ അപകടം; മോക്ഡ്രില്ലിനിടെ പുഴയില്‍ മുങ്ങിയ യുവാവ് മരിച്ചു; അരമണിക്കൂറിനു ശേഷമാണ് ബിനുവിനെ വെള്ളത്തില്‍നിന്നു പുറത്തെടുത്തത്

കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് രണ്ട് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. ഒന്ന് കോവിഡിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള മോക് ഡ്രില്ലും മറ്റൊന്ന് പ്രളയത്തിന് വേണ്ടിയുള്ള മോക് ഡ്രില്ലും. അതില്‍ പ്രളയത്തിന് വേണ്ടിയുള്ള മോക് ഡ്രില്ലിലാണ് അപകടമുണ്ടായത്.
പത്തനംതിട് കല്ലൂപ്പാറയില്‍ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലില്‍ പങ്കെടുക്കുന്നതിനിടെ പുഴയില്‍ മുങ്ങിപ്പോയ യുവാവ് മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശിയായ കാക്കരക്കുന്നേല്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെയാണ് അന്ത്യം. സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെയാണ് ബിനു അപകടത്തില്‍പ്പെട്ടത്. അരമണിക്കൂറിനു ശേഷമാണ് ബിനുവിനെ വെള്ളത്തില്‍നിന്നു പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ തന്നെ ബിനുവിന്റെ മരണം സംഭവിച്ചിരുന്നെന്നും ചികിത്സ തട്ടിപ്പായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ സഹകരിച്ച മോക്ഡ്രില്ലിനിടെയായിരുന്നു അപകടം. നീന്തലറിയാവുന്നവരെ മോക്ഡ്രില്ലിലേക്ക് ക്ഷണിച്ചത് തഹസീല്‍ദാരാണ്. നാലു പേര്‍ വെള്ളത്തിലിറങ്ങിയതില്‍ ബിനു മുങ്ങിപ്പോകുകയായിരുന്നു. എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ലെന്ന് ഒപ്പം ഇറങ്ങിയവര്‍ ആരോപിച്ചു. ആംബുലന്‍സില്‍ ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളത്തില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള മോക്ഡ്രില്ലാണ് കല്ലൂപ്പാറയില്‍ നടന്നത്.
എല്ലാ കൊല്ലവും വെള്ളപ്പെക്കത്തില്‍ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒന്‍പത് മണിയോടെ മോക്ഡ്രില്‍ തുടങ്ങിയത്. നീന്തല്‍ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോരിറ്റി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
എന്‍എഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവരുടെ നിര്‍ദേശ പ്രകാരം വെള്ളത്തില്‍ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു അഴത്തിലുള്ള കയത്തില്‍ വീണത്. അരമണിക്കൂറോളം വെള്ളത്തില്‍ മുങ്ങിതാഴ്‌ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമയോജിതമായി രക്ഷപെടുത്തുന്നതില്‍ എന്‍ഡിആര്‍എഫിനും ഫയര്‍ഫോഴ്‌സിനും വീഴ്ച വന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മോക്ഡ്രില്ലിന് ഉപയോഗിച്ച ഉപകരണങ്ങളും ബോട്ടുകളും തകരാറിലായിരുന്നെന്നും നാട്ടുകാര്‍ക്ക് പരിതിയുണ്ട്.
പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ജില്ലതലത്തിലും താലൂക്ക് അടിസ്ഥാനത്തിലുമാണ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ചയായി ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഒരേസമയം വിവിധ കേന്ദ്രങ്ങളില്‍ മോക്ഡ്രില്‍ നടത്തി. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ സ്വീകരിക്കേണ്ട ജാഗ്രതയും വേഗവുമെല്ലാം പ്രതിഫലിപ്പിച്ച് അഞ്ചിടങ്ങളിലാണ് മോക്ഡ്രില്‍ അരങ്ങേറിയത്. മണ്ണിനടിയിലേക്ക് താഴ്ന്നുപോകുന്നവരെ രക്ഷിക്കുന്നതും ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റുന്നതുമെല്ലാം ആളുകള്‍ ഉദ്വേഗത്തോടെ നോക്കിനിന്നു.
സംസ്ഥാനത്തെ പ്രളയ, ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും മോക്ഡ്രില്‍ നടത്തിയത്. ബത്തേരി താലൂക്കിലെ നെല്ലാറച്ചാല്‍, മാനന്തവാടി തച്ചറക്കൊല്ലി, ആക്കൊല്ലിക്കുന്ന്, വൈത്തിരി മണ്ടമലക്കുന്ന്, കല്‍പ്പറ്റയിലെ റാട്ടക്കൊല്ലി എന്നിവിടങ്ങളാണ് മോക്ഡ്രില്ലിനായി തെരഞ്ഞെടുത്തത്. ഉരുള്‍പൊട്ടല്‍ ദുരന്തവും അതിനെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമാണ് മോക് ഡ്രില്ലിലൂടെ പരിശോധിച്ചത്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, വിവിധ വകുപ്പുകളുടെ ഏകോപനം, ആശയവിനിമയ ഉപാധികളുടെ കൃത്യമായ ഉപയോഗം, രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവയും വിലയിരുത്തി. കേന്ദ്രസേന, വിവിധ വകുപ്പുകള്‍, രക്ഷാപ്രവര്‍ത്തനത്തിനായുള്ള സന്നദ്ധസേനകള്‍, ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് മോക്ഡ്രില്ലില്‍ നടന്നത്. അതിനിടെ നടന്ന ദുരന്തം കണ്ണ് തുറപ്പിക്കുന്നതായിരുന്നു.
https://www.facebook.com/Malayalivartha






















