സംഗീത കൊലക്കേസ് പ്രതി ഗോപു റിമാൻഡിൽ; വൈകാരികമായ് ചാറ്റ് ചെയ്താണ് സംഗീതയെ രാത്രി വീടിനു വെളിയിൽ എത്തിച്ചത്; പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാൽ എന്ന് പോലീസിന് വിവരം ലഭിച്ചു

പ്രണയത്തിൽനിന്നു പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിപള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപു(20) വിനെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ വർക്കല കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. സുഹൃത്തായ വർക്കല വടശ്ശേിക്കോണം തെറ്റിക്കുളം കുളക്കോട്ടുപൊയ്ക സംഗീത നിവാസിൽ സംഗീത (17) യെ കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ സംഗീതയുടെ വീടിന് സമീപമായിരുന്നു സംഭവം. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോയെന്നും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഗോപുവും സംഗീതയും മാസങ്ങളോളം അടുപ്പത്തിലായിരുന്നു. എന്നാൽ വീട്ടിലറിഞ്ഞപ്പോൾ സംഗീത ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ മറ്റൊരു നമ്പരിൽ നിന്നു ഗോപു അഖിൽ എന്ന പേരിൽ പ്രണയാഭ്യർഥന നടത്തി സംഗീതയുമായി അടുത്തു. താനുമായുള്ള ബന്ധത്തിൽ നിന്ന് അകന്ന സംഗീത പെട്ടെന്ന് മറ്റൊരു ബന്ധത്തിന് തയ്യാറായത് ഗോപുവിനെ ചൊടിപ്പിച്ചു. ചാറ്റിങ്ങിനിടെ തന്നെ പറ്റി സംഗീത മോശമായി പരാമർശിച്ചത് പക കൂട്ടി.
ഇതോടെ സംഗീതയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. അതിനായി തിരഞ്ഞെടുത്തതും ചാറ്റിങ് തന്നെയായിരുന്നു. രാത്രി പുറത്തിറങ്ങി വരാൻ വിസമ്മതിച്ച സംഗീതയെ വൈകാരികമായി ചാറ്റ് ചെയ്താണ് പുറത്തെത്തിച്ചത്. ഇവരുടെ ചാറ്റുകൾ ഫോൺ പരിശോധിച്ചപ്പോൾ പോലീസിന് ലഭ്യമായിട്ടുണ്ട്. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















