പോക്സോ കേസുകളിൽ തിരുവനന്തപുരം മുന്നിൽ...ആകെ റിപ്പോർട്ട് ചെയ്തതു 3729 പോക്സോ കേസുകൾ... കഴിഞ്ഞ വർഷം 3559 ആയിരുന്നു കേസുകളുടെ എണ്ണം... 2 വർഷമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു....

സംസ്ഥാനത്ത് ഈ വർഷം ആകെ റിപ്പോർട്ട് ചെയ്തതു 3729 പോക്സോ കേസുകൾ. കഴിഞ്ഞ വർഷം 3559 ആയിരുന്നു കേസുകളുടെ എണ്ണം. 2 വർഷമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണു സംസ്ഥാനത്തു തുടരുന്നത്.
ഈ വർഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തതു തിരുവനന്തപുരം ജില്ലയിലാണ്; 475 കേസുകൾ. മലപ്പുറം ജില്ലയിൽ 450 കേസുകളും എറണാകുളത്തു 368 കേസുകളും കോഴിക്കോട് 350 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്തു 322 കേസുകളും തൃശൂരിൽ 307 കേസുകളും റിപ്പോർട്ട് ചെയ്തു. 150നു മുകളിലാണ് ശേഷിക്കുന്ന ജില്ലകളിലെയും കേസുകളുടെ എണ്ണം.
പോക്സോകേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണു നിയമമെങ്കിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ സംസ്ഥാനത്തുണ്ട്. തനിക്കെതിരെ പ്രതിയുടെ ഭാഗത്തു നിന്നു 2 തവണ വധശ്രമം ഉണ്ടായിട്ടും പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്നു കാട്ടി മലപ്പുറം സ്വദേശിയായ അതിജീവിത അടുത്തിടെ രംഗത്തു വന്നിരുന്നു.
പോക്സോ നിയമത്തിനു 10 വർഷം പൂർത്തിയാകുമ്പോഴും കേസന്വേഷണവും വിചാരണയും വേഗത്തിലാക്കുന്നത് ഉൾപ്പെടെയുള്ള നിയമത്തിലെ പല നിർദേശങ്ങളും സംസ്ഥാനത്ത് ഇപ്പോഴും പ്രാവർത്തികമായിട്ടില്ല. പോക്സോ കേസുകൾ അന്വേഷിക്കാൻ മാത്രമായി പ്രത്യേക പൊലീസ് ടീമിനെ നിയോഗിക്കും എന്നും പ്രഖ്യാപിച്ചിരുന്നു.അതേസമയം കോഴിക്കോട് ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലൻസ് ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽ വച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽ വച്ചും ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലാണ് മോക്ഡ്രിൽ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.
https://www.facebook.com/Malayalivartha






















