Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കുതിച്ചെത്തി പിണറായി വിജയൻ; റിസോർട്ട് വിവാദം കത്തി ജ്വലിക്കുന്നതിനിടയിൽ ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തി; എ കെ ജി സെന്ററിൽ ചൂട് പിടിച്ച ചർച്ച; യോഗം തുടങ്ങി

30 DECEMBER 2022 12:19 PM IST
മലയാളി വാര്‍ത്ത

റിസോർട്ട് വിവാദം കത്തി ജ്വലിക്കുന്നതിനിടയിൽ ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തി . വിവാദങ്ങളോടൊന്നും പ്രതികരിക്കാതെയാണ് അദ്ദേഹം തലസ്ഥാനത്തേക്ക് തിരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മാദ്ധ്യമ പ്രവർത്തകർ റിസോർട്ട് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇ പിയുടെ മറുപടി ഇങ്ങനെയായിരുന്നു എന്തൊരു ചൂട്, കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത് എന്നായിരുന്നു. ഒടുവിൽ കൈകൂപ്പി നമസ്‌കാരം പറഞ്ഞ് ഒഴിഞ്ഞു മാറി.

കഴിഞ്ഞ ദിവസം പി.ബി യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു.അപ്പോൾ അദ്ദേഹത്തോട് ഈ കാര്യം ചോദിച്ചപ്പോ നല്ല തണുപ്പാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.എന്തായാലും തനിക്കെതിരെ പി.ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ഇ.പി.ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മറുപടി നല്‍കുമെന്നാണ് കരുതുന്നത്.

ആരോപണങ്ങളില്‍ ഇ.പിയുടെ വാദം കേട്ടിട്ട് തുടര്‍നടപടികളിലേക്ക് കടക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആരോപണങ്ങള്‍ സംബന്ധിച്ച് പരസ്യപ്രതികരണത്തിനും അദ്ദേഹം ഇത് വരെ തയ്യാറായിട്ടില്ല.ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജന്റെ ആരോപണം സിപിഎമ്മിൽ വലിയ പ്രതിസന്ധി ഉണ്ടാക്കി. ആരോപണം എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു .

പക്ഷേ പി ജയരാജൻ ഇതുവരെയും പരാതി നൽകിയിട്ടില്ല. എന്നാൽ തന്നെയും കുടുംബത്തെയും അവഹേളിക്കാൻ നടത്തിയ നീക്കമായാണ് ഇ പി ജയരാജൻ ഇതിനെ കാണുന്നത്. അതിൽ അന്വേഷണം വേണമെന്ന് ഇ പി പാർട്ടിയോട് ആവശ്യപ്പെടും.പി ജയരാജൻ ആരോപിച്ച വിഷയം നേരത്തെ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. അതുകൊണ്ടുതന്നെ പുതിയൊരു അന്വേഷണം ഉണ്ടാകുമോ എന്നതാണു ഏവരും ഉറ്റു നോക്കുന്നത്.

അന്വേഷണ കാര്യത്തിൽ സംസ്ഥാന നേതൃത്വം നിലപാടെടുക്കട്ടെ എന്നാണ് കേന്ദ്രനേതൃത്വം പറഞ്ഞിരിക്കുന്നത് . ഇ.പിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മാത്രമേ അന്വേഷണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സിപിഎം എത്തിച്ചേരു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടുംഏവരും ഉറ്റുനോക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends