Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിണറായി വിജയൻ പോകും അമിത് ഷാക്ക് മുന്നിൽ ഏത്തമിടാൻ! ഇതല്ലാതെ മറ്റ് വഴികളൊന്നുമില്ല സഖാവിന് …പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്താന്‍ പോകുന്നെന്ന വിവരം ചോര്‍ത്തി നല്‍കിയ കേരള പോലീസിന് എട്ടിൻ്റെ പണി

30 DECEMBER 2022 01:46 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്താന്‍ പോകുന്നെന്ന വിവരം ചോര്‍ത്തി നല്‍കിയ കേരള പോലീസിന് എട്ടിൻ്റെ പണി.സംസ്ഥാന പോലീസ് മേധാവിയെ അധികം വൈകാതെ ഡൽഹിക്ക് വിളിപ്പിക്കും. ഡൽഹിയിലെത്തുന്ന അനിൽ കാന്തിന് എന്താണ് സംഭവിച്ചതെന്ന് തീർച്ചയായും വിശദീകരിക്കേണ്ടി വരും. രക്ഷാ മന്ത്രി രാജ്നാഥ് സിംഗ് കേരളം സന്ദർശിക്കാനിരിക്കെയാണ് പി.എഫ്.ഐ ക്ക് വേണ്ടി കേരള പോലീസിലെ ചാരൻമാർ പ്രവർത്തിച്ചത്.


ഏതായാലും മന്ത്രി അമിത് ഷാക്ക് മുന്നിൽ പോയി നിന്ന് പിണറായിക്ക് മൂത്രമൊഴിക്കേണ്ടി വരും എന്നതിൽ ഒരു സംശയമില്ല.
പത്തനംതിട്ടയിലെ എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം.

കഴിഞ്ഞ തവണ സിആര്‍പിഎഫ് സഹായത്തോടെ ആയിരുന്നു റെയ്‌ഡെങ്കില്‍ ഇത്തവണ കേരള പോലീസിന്റെ സഹായമാണ് എന്‍ഐഎ തേടിയത്. 12 മണിക്കൂര്‍ മുന്‍പ് തന്നെ റെയ്ഡ് നടക്കുമെന്ന വിവരം എന്‍ഐഎ പോലീസിനെ അറിയിച്ചിരുന്നു. റെയ്ഡിന് മണിക്കൂറുകള്‍ക്ക് മുന്‍പേ പിഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് വീട്ടില്‍ നിന്ന് മുങ്ങി. ഇതാണ് റെയ്ഡ് വിവരം ചോര്‍ന്നെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടേയും എന്‍ഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് സംസ്ഥാനത്തുടനീളമുള്ള 56 കേന്ദ്രങ്ങളി ൽ റെയ്ഡ് നടത്തിയത്.


കേരള പോലീസിനെ അറിയിച്ച ശേഷം റയ്ഡ് നടത്താൻ എൻ ഐഎ തീരുമാനിച്ചത് ഒരു ടെസ്റ്റ് ഡോസായിരുന്നു.. വിവരം ചോരുമോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എൻഐഎ ഊഹിച്ചത് തന്നെ സംഭവിച്ചു. ക്യത്യമായി വിവരം ചോർന്നു.


പത്തനംതിട്ടയിലാണ് അതീവ ഗുരുതരമായ വിവര ചോര്‍ച്ച ഉണ്ടായിട്ടുള്ളത്. ജില്ലയില്‍ മൂന്നിടങ്ങളില്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോള്‍ അതിന് മുമ്പ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കള്‍ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേര്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാള്‍ രാവിലെ എന്‍.ഐ.എ. സംഘം വീട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.

കേരള പോലീസിൽ നിന്നാണ് വിവരം ചോർന്നത് എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും എന്ന് ചില വിദ്വാൻമാർ ചോദിക്കുന്നുണ്ട്. എന്നാൽ കേരള പോലീസിലെ ചാരൻമാർക്ക് പിന്നാലെ എൻ എ എ യുടെ കണ്ണുകൾ ഉണ്ടായിരുന്നു. ചോർച്ച എവിടെ നിന്നാണെന്ന് വരെ കേന്ദ്ര ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയതെന്ന് ദേശീയ അന്വേഷണ സംഘം അറിയിച്ചു.. ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിൻ്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, 7 മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ അറിയിച്ചു.

പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ റെയ്ഡ്. പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നു. ദില്ലിയിൽ നിന്നടക്കം എൻഐഎ ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തിയത്. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഉണ്ടായിരുന്നില്ല.


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് റെയ്ഡ് എന്നാണ് എൻഐഎ നൽകുന്ന സൂചന. സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സഹായത്തോടെ ആയിരുന്നു. കേരള പൊലീസിനെ റെയ്ഡിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്. ഇതാണ് വിനയായത്.

പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുൽഫിയുടെ വീട്ടിൽ രാവിലെ തുടങ്ങിയ പരിശോധന വൈകിയാണ് അവസാനിച്ചത്.

രാജ്യത്തു നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞത് പിണറായിക്കുള്ള ക്വട്ടേഷനാണ്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് പി.എഫ്.ഐ പ്രവർത്തിക്കുന്നതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നു മാത്രമാണ് പ്രതികൾ പിടികൂടിയത്.

ഇടതു സർക്കാരിന്റെ സഹായത്തോടെയാണ് പിഎഫ്ഐ കേരളത്തിൽ തഴച്ചുവളരുന്നത്. നിരോധനം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിൽ പണം എത്തുന്നു . പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും ആകുന്ന ഇരട്ടത്താപ്പ് ആണ് കാണുന്നത്. സിപിഎമ്മും പിഎഫ്ഐയും ഇരട്ട പെറ്റവർ ആണെന്നു മന്ത്രി വിമർശിച്ചു.


ആദ്യ റെയ്ഡിന്റെ പേരിൽ ഹർത്താൽ നടത്തിയവർക്ക് പിണറായി വിജയൻ സർക്കാർ എല്ലാവിധ സഹായവും ചെയ്തു കൊടുത്തു. അഞ്ചു കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അതിക്രമത്തിൽ നടപടി എടുക്കാത്തതിന് സർക്കാർ കോടതിയിൽ മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായി. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഭീകരസംഘടനകൾക്ക് സർക്കാർ ഒത്താശ ചെയ്താലും നരേന്ദ്ര മോദി സർക്കാർ രാജ്യത്തുനിന്ന് ഭീകരത തുടച്ചുനീക്കുക തന്നെ ചെയ്യുമെന്ന് മുരളീധരൻ പറഞ്ഞു.

ഹൈക്കോടതി പിടിച്ചുകുലുക്കിയിട്ടും പി എഫ് ഐ പ്രവർത്തകർ നടത്തിയ ഹർത്താലിൽ ഉണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ ഒരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിന് മന്ത്രിസഭയിൽ വരെ ചാരൻമാർ ഉണ്ടെന്ന് ബിജെപിക്കാർ അടക്കം പറയുന്നതിൻെറ കാരണം ഇതാണ്. പി.എഫ്.ഐയെ രാജ്യത്ത് നിന്നും തുടച്ചു നീക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ കേരളത്തിൽ മാത്രം അത് വളർന്നു വലുതായി കൊണ്ടിരിക്കുന്നു. കേരളത്തിൽ ശൃംഖല തകർക്കാൻ കേന്ദ്ര സർക്കാരിന് കഴിയാത്തതു ഇടതുപക്ഷം തീവ്രവാദ സംഘടനക്ക് നൽകുന്ന പിൻബലം കാരണമാണ്. കേന്ദ്ര സർക്കാർ നിരവധി തവണ ഇക്കാര്യം

സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

കേരള പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാർത്തകൾ പുറത്തുവന്നിട്ട് മാസങ്ങൾ മാത്രമാണായത്. എന്നിട്ട് വാർത്ത നിഷേധിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.
എൻ ഐ എ തന്നെയാണ് ഇത്തരമൊരു വിവരം ഡി.ജി.പിക്ക് കൈമാറിയത്.

കേരള പോലീസിലെ ചാരൻമാർക്ക് എതിരെയാണ് എൻ ഐ എ വിവരം കൈമാറിയത്. മുമ്പ് കേരളത്തിൽ നടത്തിയ റെയ്ഡിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് എൻഐ എയെ പ്രകോപിപ്പിച്ചത്. ചില അടിസ്ഥാന വിവരങ്ങൾ ചോർന്നതാണ് എൻ ഐ എ യെ ചിന്തിപ്പിച്ചത്. വിവരങ്ങൾ ചോരുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എൻ ഐ എ ചില വിവരങ്ങൾ പുറത്തുവിട്ടത്. പ്രസ്തുത വിവരങ്ങളാണ് ചോർന്നത്. ഇതോടെ എൻ ഐ എ ക്ക് അതൃപ്തിയായി.


കേരളത്തിലെ ഒരു പോലീസുകാർക്കും നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന ഡി.ജി പി യുടെ പ്രസ്താവന പുറത്തു വന്നയുടനെ പി എഫ് ഐ ബന്ധത്തിൻ്റെ പേരിൽ കാലടി പോലീസ് സ്റ്റേഷനിലെ സി പി ഒ സിയാദിനെ അറസ്റ്റ് ചെയ്തത് സർക്കാരിന് തിരിച്ചടിയായി. ഇത്തരത്തിൽ നിരവധി പോലീസുകാർ ഉണ്ടെന്നാണ് എൻ ഐ എ കരുതുന്നത്.


പോലീസുകാർക്ക് പി.എഫ്.ഐ ബന്ധമുണ്ടെന്ന വാര്‍ത്ത വ്യാജമെന്നാണ് കേരള പൊലീസ് അറിയിച്ചത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് എൻഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


എൻഐഎയെ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിച്ചത്. ഹര്‍ത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോപ്പുല‍ര്‍ ഫ്രണ്ടിന്‍റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ കരസ്ഥമാക്കി. എന്നാൽ ഇതിലും കേരള പോലീസിൻ്റെ വെട്ടുണ്ടായി.


പി.എഫ്.ഐ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം കേരള പോലീസ് നിരാകരിച്ചിരുന്നു. കേരളത്തിൽ നടക്കുന്ന നിരോധിത സംഘടനയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആവശ്യവും കേരള പേലീസ് വേണ്ട വിധം പരിഗണിച്ചില്ല. അറസ്റ്റ് ചെയ്യാമായിരുന്ന സന്ദർഭങ്ങളിൽ അതിന് പോലും അവർ തയ്യാറായില്ലെന്നതും കേന്ദ്രത്തിൻ്റെ അപ്രീതിക്ക് കാരണമാക്കി.

കേരളത്തിലെ ആദ്യ റെയ്ഡ് വിവരം രഹസ്യമായി സൂക്ഷിച്ചത് നന്നായെന്ന് കരുതുന്ന നിരവധി ഉദ്യോഗസ്ഥർ എൻ ഐ എ യിലുണ്ട്. കേരള പോലീസിലെ ഒരു കുഞ്ഞുങ്ങളും അറിയാതെയാണ് റെയ്ഡ് നടന്നത്. ഉന്നത ഉദ്യോഗസ്ഥർ പോലും വിവരം അറിഞ്ഞിരുന്നില്ല.

ഇതാണ് റെയ്ഡ് വിജയിക്കാനുള്ള കാരണം. എന്നാൽ രണ്ടാമത്തെ റെയ്ഡിൽ വിവരം ചോർന്നപ്പോൾ കേരള പോലീസിൻ്റെ യഥാർത്ഥ മുഖം എൻ.ഐ എക്ക് മനസിലായി.

കേരള പോലീസിലെ ചില ഉദ്യോഗസ്ഥർ നടത്തിയത് രാജ്യദ്രോഹ കുറ്റമാണെന്നാണ് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഒരു വിട്ടുവീഴ്ചക്കും കേന്ദ്ര സർക്കാർ തയ്യാറല്ല. ഇതിന് ആഭ്യന്തര മന്ത്രാലയം മറുപടി പറയണമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends