അപകടമൊഴിയാതെ താമരശ്ശേരി ചുരം; അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ; ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താമരശ്ശേരി ചുരത്തിൽ അപകടം ഒഴിയാതെ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ചുരത്തില്‍ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ന് ഇരുചക്ര വാഹന യാത്രികൻ ആണ് അപകടത്തിൽ പെട്ടത്.
അഞ്ചാം വളവിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ആഴ്ചകള്‍ക്ക് മുമ്പാണ് ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. പിന്നാലെ പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. മാത്രമല്ല ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ഓറഞ്ച് ലോഡുമായി ചുരമിറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞത്. ലോറി ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. വീഴ്ചയിൽ മസ്ജിദിന്‍റെ മിനാരമടക്കം ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha
























