പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ ഗതാഗതനിയന്ത്രണം...

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ശനിയാഴ്ച വൈകുന്നേരം മൂന്നുമുതല്‍ ആറുവരെ ഭാഗികമായും വൈകീട്ട് ആറുമുതല്‍ പുതുവത്സരാഘോഷം കഴിയുന്നവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഔദ്യോഗികവാഹനങ്ങളെയും ആംബുലന്‍സുകളെയും കടത്തിവിടും.
ബീച്ച് ആശുപത്രിക്ക് സമീപം, കോര്‍പ്പറേഷന്‍ റോഡ്, സി.എച്ച്. ഓവര്‍ബ്രിഡ്ജ് വഴി വരുന്ന വാഹനങ്ങളും നാലാം ഗേറ്റ് വഴി ബീച്ചിലേക്കുള്ള വഴിയും പുഷ്പ ജങ്ഷന്‍, ചുങ്കം ജങ്ഷന്‍, കോതി ജങ്ഷന്‍ എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടയുമെന്ന് പോലീസ് .
https://www.facebook.com/Malayalivartha
























