മോക്ഡ്രില്ലിനിടെ പുഴയില്‍ വീണ് മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്... പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിക്കും, ശേഷം നാട്ടുകാരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക

മോക്ഡ്രില്ലിനിടെ പുഴയില്‍ വീണ് മരിച്ച ബിനു സോമന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നിന് കല്ലൂപ്പാറയിലുള്ള പൊതുശ്മശാനത്തിലാണ് സംസ്‌കാരം.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11ന് തുരുത്തിക്കാടുള്ള വീട്ടിലെത്തിക്കും. നാട്ടുകാരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
മോക്ഡ്രില്‍ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചയാണ് യുവാവിന്റെ മരണത്തിനിടയാക്കിയത്. ആദ്യം തീരുമാനിച്ച സ്ഥലത്തല്ല മോക്ഡ്രില്‍ നടന്നത്. എന്‍ഡിആര്‍എഫ് ഇടപെട്ട് സ്ഥലം മാറ്റിയ വിവരം ജില്ലാ കളക്ടറെ ധരിപ്പിച്ചിരുന്നില്ലെന്ന് കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോക്ഡ്രില്ലില്‍ മൂന്നു പേരെ ഫയര്‍ഫോഴ്സും ഒരാളെ എന്‍ഡിആര്‍എഫും രക്ഷിക്കാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് ഫയര്‍ഫോഴ്സ് മൂന്നുപേരെ കരയ്ക്കെത്തിച്ചു. നാലാമത്തെ ആളെ രക്ഷിക്കേണ്ടത് എന്‍ഡിആര്‍ഫ് ആണെന്ന ധാരണപ്രകാരം ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു .പിന്നീട് നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് എന്‍ഡിആര്‍ഫ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha
























