മൂന്നാര്‍ അതിശൈത്യത്തിലേക്ക്.... താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു, സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

മൂന്നാര്‍ അതിശൈത്യത്തിലേക്ക്. താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. കൊച്ചി മധുര- ദേശീയപാതയില്‍ ലാക്കാട് എസ്റ്റേറ്റില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മൈതാനങ്ങളില്‍ വെള്ള വിരിച്ചനിലയില്‍ മഞ്ഞ് വീഴ്ചയുണ്ടായി.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. എസ്റ്റേറ്റ് മേഖലകളില്‍ നാല് മുതല്‍ അഞ്ച് ഡിഗ്രി വരെയാണ്. വരും ദിവസങ്ങളില്‍ താപനില കുറഞ്ഞ് മൈനസില്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ .
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മൂന്നാറിലെ കുളിര്‍കാലം. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റം ഇത്തവണ മൂന്നാറില്‍ തണുപ്പ് വൈകാന്‍ കാരണമായി. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നു.
"
https://www.facebook.com/Malayalivartha
























