വയനാട്ടിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. വാകേരിയില്‍ ഇറങ്ങിയ കടുവയെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് കടുവയുടെ ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം വാകേരി ഗാന്ധിനഗറിൽ രണ്ട് ദിവസം മുൻപാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്.
ഇതിനു പിന്നാലെ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് ലെവൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha
























