കുടുംബത്തിനൊപ്പം ന്യൂ ഇയർ ആഘോഷിക്കാൻ എത്തി; വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു

കടലിൽ കുളിക്കുന്നതിനിടെ വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. സംഭവത്തിൽ ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയതായിരുന്നു യുവാവ്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് അപകടം നടന്നത്. ഇയാൾ കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കോതമംഗലം – കുട്ടമ്പുഴ ആനക്കയം ഭാഗത്ത് പുഴയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം പുഴയിൽ നീന്തുന്നതിനിടയിൽ കുട്ടമ്പുഴ, പിണവൂർകുടി സ്വദേശി സന്ദീപ് ( 21) ആനക്കയം ഭാഗത്ത് പുഴയിൽ മുങ്ങി മരിച്ചത്.
മാത്രമല്ല പുഴയിൽ നീന്തുന്നതിനിടയിൽ സന്ദീപ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നെന്നാണ് പറയുന്നത്. ഇതോടെ വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ കാണാതായ സന്ദീപിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























