Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സജി ചെറിയാനെ തിരിച്ചു കൊണ്ടു വരാനായി പിണറായി വിജയന്‍ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രമം നടത്തി കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കേസുകള്‍ നടക്കുന്നതിനാല്‍ അത് വൈകിയിരുന്നു. ഇപ്പോള്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

31 DECEMBER 2022 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..



മുന്‍ മന്ത്രി സജി ചെറിയാനെ മന്ത്രസഭയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച ചെറിയാനെതിരെയുണ്ടായ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചത്. സജി ചെറിയാനെ തിരിച്ചു കൊണ്ടു വരാനായി പിണറായി വിജയന്‍ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രമം നടത്തി കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കേസുകള്‍ നടക്കുന്നതിനാല്‍ അത് വൈകിയിരുന്നു. ഇപ്പോള്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സജി ചെറിയാനെതിരെ ചെങ്ങന്നൂരിലെ  പാര്‍ട്ടി ഘടകങ്ങള്‍ സംസ്ഥാന സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും നേരത്തെ  പരാതി നല്കിയിരുന്നു എന്ന വിവരവും പുറത്തു വന്നിരുന്നു. മാന്നാര്‍ പഞ്ചായത്തില്‍ സിപിഎം നെ തോല്പിക്കാന്‍ ചുക്കാന്‍ പിടിച്ച വ്യക്തി സജി ചെറിയാന്റെ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയായത് ചൂണ്ടി കാട്ടിയാണ് പാര്‍ട്ടി ഘടകങ്ങള്‍ പരാതി നല്കിയിരിക്കുന്നത്. അതു കൊണ്ട് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാന മോഹം നടക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലായിരുന്നു ചെങ്ങന്നൂര്‍ പാര്‍ട്ടി ഘടകങ്ങള്‍..

 സജി ചെറിയാന്റെ ചെങ്ങന്നൂര്‍ കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചില പാര്‍ട്ടി നേതാക്കളില്‍ അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാനാണ് സജി ചെറിയാന്‍. കരുണ വഴി നാലായിരിത്തിലധികം കിടപ്പ് രോഗികള്‍ക്ക് മരുന്നും ചികിത്സയും നല്കുന്നുണ്ട് . കൂടാതെ നിരവധി പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്കുകയും മറ്റനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സിപിഎം പ്രവര്‍ത്തരല്ലാത്തവര്‍ കൂടി സജി ചെറിയാനോടൊപ്പം സജീവമായി കരുണയില്‍ പ്രവര്‍ത്തിക്കുന്നതാണ് പല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ദഹിക്കാത്തത്.

മാന്നാര്‍ പഞ്ചായത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച ഖരീം ഉള്‍പ്പടെ സിപിഎം വിരോധികളായവര്‍ സജി ചെറിയാനോടൊപ്പം ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം അണികളല്ലാത്തവര്‍ക്ക് പൊതുജനത്തിനിടയില്‍ സ്വധീനമുണ്ടാക്കി കൊടുക്കാന്‍ എംഎല്‍എ ശ്രമിക്കുന്നുവെന്നതാണ് ഒരു വിഭാഗത്തിന്റെ പരാതി . പാര്‍ട്ടി പ്രവര്‍ത്തകരെ തഴയുന്നതായും അവര്‍ ആരോപിക്കുന്നു.

സജി ചെറിയാനെതിരെ കീഴ്ഘടകങ്ങളില്‍ നിന്ന് വന്ന് പരാതികള്‍  സംസ്ഥാന സെക്രട്ടരിയേറ്റ് തള്ളിക്കളഞ്ഞു.  എന്നാല്‍ സജി ചെറിയാനെ ഒഴിവാക്കി ഇപി ജയരാജനെ മന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടു വരാനും ആലോചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ട് വിവാദം ഇ പി യെ കുഴപ്പിച്ചത്. പി.ജെയരാജനും പിണറായി വിജയനും തമ്മിലുള്ള ധാരണ പ്രകാരമാണ് ഇപിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതും അത് മാധ്യമങ്ങളിലെത്തിച്ചതെന്നും പറയപ്പെടുന്നു.

ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി.
ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമര്‍ശമുണ്ടായത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്റെ പരാമര്‍ശം.

ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളതെന്നും അന്ന് സജി ചെറിയാന്‍ പ്രസംഗിച്ചു. തിരുവല്ല, റാന്നി എംഎല്‍എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു പരാമര്‍ശം. പിന്നാലെ പരാമര്‍ശം വലിയ വിവാദമാകുകയും സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിക്കുകയുമായിരുന്നു.

സജി ചെറിയാന്‍ പരാമര്‍ശം ഒരാഴ്ച പിന്നിട്ടപ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഭരണഘടനയോടുള്ള അവിശ്വാസം രേഖപ്പെടുത്തിയ പ്രസംഗം അതിവേഗം പ്രചരിച്ചു. പ്രസംഗത്തെ കുറിച്ച് ചാനലുകള്‍ ഇടതടവില്ലാതെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഒരാളു പോലും സജിചെറിയാന്റെ പ്രസംഗത്തെ ന്യായീകരിക്കാനുണ്ടായില്ല.

അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ  കുറ്റവിമുക്തനാക്കിയ  പിണറായി പൊലീസിന്റെ റെഫര്‍ റിപ്പോര്‍ട് പുറത്തുവന്നത്.. വിമര്‍ശനാത്കമായി സംസാരിക്കുക മാത്രമാണ് സജി ചെറിയാന്‍  ചെയ്തതെന്നും ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ അവഹേളിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. അതിനാല്‍ തന്നെ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

സജി ചെറിയാനെ കുറ്റവിമുക്തനക്കിയത് കേരള പോലീസാണെന്നും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമാണ് പരാതിക്കാരനാണ് അഡ്വ.ബിജുനോയല്‍ പറയുന്നത്. കോടതിയില്‍ നിന്നും നോട്ടീസ് അയച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നയിക്കുന്ന പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചിട്ടില്ല. എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് കോടതി സൂചിപ്പിച്ചത് അല്ലാതെ കുറ്റവിമുക്തനാക്കിയിട്ടില്ല. ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം കേട്ട ഒരാളെ പോലും പോലീസ് കണ്ടെത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

വേദിയിലുണ്ടായിരുന്ന രണ്ട് എംഎല്‍എമാരും സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടന അധിക്ഷേപമില്ലെന്നാണ് മൊഴി കൊടുത്തിരിക്കുന്നത്. എന്നാല്‍ സമ്മേളനത്തിനെത്തിയവരുടെ അഭിപ്രായം മറിച്ചായിരുന്നു. അതാണ് പ്രംസഗം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുറത്തായതെന്നും പരാതിക്കാരന്‍ പറയുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (10 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (32 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (41 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (53 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

Malayali Vartha Recommends