അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം... മലപ്പുറം സ്വദേശിയാണ് മരിച്ചത്, വളാഞ്ചേരിയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്

അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം... മലപ്പുറം സ്വദേശിയാണ് മരിച്ചത്, വളാഞ്ചേരിയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്
മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് വിനോദയാത്രക്കായി പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നു പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്. കല്ലാര്‍കുട്ടി -മയിലാടും പാറ റൂട്ടില്‍ തിങ്കള്‍ക്കാടിന് സമീപം വെച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവിലും ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha