തനിച്ച് താമസിക്കുന്ന അവിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വര്‍ഷം കഠിനതടവും പിഴയും

തനിച്ച് താമസിക്കുന്ന അവിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി കാരോട്, അയിര, ചെങ്കവിള, വാറുവിളാകത്തുവീട്ടില്‍ രഞ്ജിത്തി(27)ന് 16 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു.
പ്രതി 40000 രൂപ പിഴയായും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കവിതാ ഗംഗാധരന്‍ വിധിച്ചു. 2016-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അന്‍പത്തിയെട്ടുകാരിയെ രാത്രി 11 മണിക്ക് വീട്ടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകയറി പീഡനത്തിനിരയാക്കയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ട രഞ്ജിത്ത്. പൊഴിയൂര്‍ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലും പ്രതിയുടെ പേരുണ്ട്.
ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായില്‍ തുണി കുത്തിത്തിരുകിയശേഷമാണ് പീഡിപ്പിച്ചത്. ബലപ്രയോഗത്തിലൂടെ തുണി വായില്‍ കുത്തിത്തിരുകുന്നതിനിടെ അതിജീവിതയുടെ പല്ലുകള്‍ ഇളകിപ്പോകുകയും വായില്‍ മുറിവുണ്ടാകുകയും ചെയ്തു. പീഡനത്തെ തുടര്‍ന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു. സംഭവശേഷം അയല്‍വാസിയുടെ വീട്ടിലാണ് പീഡനത്തിനിരയായ സ്ത്രീ അഭയം പ്രാപിച്ചത്.
പൊഴിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. അയല്‍വാസിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതിയില്‍ നിര്‍ണായകമായി. പൊഴിയൂര്‍ പോലീസ് എസ്.ഐ.യായിരുന്ന കെ.സുധീറാണ് കേസില്‍ അന്വേഷണം നടത്തി കേസ് എടുത്തത്.
a
https://www.facebook.com/Malayalivartha






















