Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ചെന്നിത്തല നേരത്തെ മുങ്ങി... തലക്കനമുള്ള നായന്‍മാര്‍ക്ക് നായന്‍മാരുടെ വേദിയില്‍ വച്ച് കണക്കിന് കൊടുത്ത് ശശി തരൂര്‍; ചാനല്‍ ചര്‍ച്ച കൊഴുത്തപ്പോള്‍ നേരെ പോയത് ഉമ്മന്‍ ചാണ്ടിയെ കാണാന്‍; ഉമ്മന്‍ ചാണ്ടിയെ വീട്ടിലെത്തി കണ്ട് ശശി തരൂര്‍, ഒപ്പം എം കെ രാഘവനും

03 JANUARY 2023 11:02 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് ഡല്‍ഹി നായരെന്ന് വിളിച്ച് മാറ്റി നിര്‍ത്തിയ ശശി തരൂര്‍ ഇപ്പോള്‍ പെരുന്നക്കാരുടെ ഇഷ്ടതാരമായി. കൊടികെട്ടിയ നായന്മാര്‍ പടിയ്ക്ക് പുറത്തേയ്ക്ക് പോകുന്ന ദയനീയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അതിനിടെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി. എം കെ രാഘവന്‍ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം ജഗതിയിലെ വീട്ടിലെത്തിയാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഇന്നലെയാണ് ജര്‍മ്മനിയിലെ ചികിത്സ കഴിഞ്ഞ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് തരൂര്‍ പറഞ്ഞു.

ശശീ തരൂര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. എന്‍എസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ചെന്നിത്തല എന്നിവര്‍ക്കെതിരെ ഒളിയമ്പെയ്ത് ഉദ്ഘാടകനായ ശശി തരൂര്‍ എംപി. 'ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുണ്ട്. അത് പത്തെണ്‍പത് വര്‍ഷംമുമ്പാണ്. എന്നാല്‍, ഇന്ന് രാഷ്ട്രീയത്തില്‍ ഇത് താനും മനസ്സിലാക്കിയിട്ടുണ്ടെ'ന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

എന്‍.എസ്.എസ് പൊതുപരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍. അദ്ദേഹത്തിന്റെ പരാമര്‍ശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, ചടങ്ങില്‍ സംസാരിക്കവെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തരൂരിനെ പുകഴ്ത്തുകയും ചെയ്തു. തരൂരിനെ ഡല്‍ഹി നായരെന്ന് വിളിച്ചയാളാണ് താന്‍. അത് തിരുത്താന്‍ വേണ്ടിയാണ് തരൂരിനെ ചടങ്ങിലേക്ക് ക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ കേരളപുത്രനും വിശ്വപൗരനുമാണ്. ഈ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തരൂരിനോളം അര്‍ഹനായ മറ്റൊരാളില്ലെന്നും ജി. സുകുമാരന്‍ നായര്‍ പ്രശംസിച്ചു.

ഉദ്ഘാടനം സമ്മേളനത്തിനും ഒരു മണിക്കൂര്‍ മുന്‍പേ എന്‍ എസ് എസ് ഗസ്റ്റ് ഹൗസിലെത്തിയ തരൂരിനെ കാണാനായി കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിരയെത്തി. നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ തരൂര്‍ വമ്പിച്ച സ്വീകാര്യതയോടെ മന്നം സമാധിയിലേക്ക് പോയത്.

കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരനും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കൊടിക്കുന്നില്‍ സുരേഷും, ആന്റോ ആന്റണിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ട നിര സമ്മേളനത്തിലും അനുഗമിച്ചു. എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറിയും ശശി തരൂരും കൂടിക്കാഴ്ച നടത്തിയ ഗസ്റ്റ് ഹൗസിലേക്ക് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും മറ്റ് കേരള കോണ്‍ഗ്രസ് നേതാക്കളുമെത്തി.

അതെസമയം മന്നം സമാധിയില്‍ എത്തിയ രമേശ് ചെന്നിത്തല തരൂര്‍ എത്തുന്നതിന് മുന്നേ മടങ്ങി. എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറിയുടെ തിരുത്തിന് പിന്നാലെ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ തരൂര്‍ പ്രതിപക്ഷ നേതാവിനെതിരെയും പരോക്ഷ വിമര്‍ശനം നടത്തി. പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി തന്നെ തരൂരിനൊരുക്കിയ ഊഷ്മള സ്വീകരണത്തിന് കല്പിക്കുന്ന രാഷ്ട്രീയ മാനങ്ങളും നിരവധിയാണ്. ശശി തരൂര്‍ എത്തുംമുമ്പെ ചെന്നിത്തലയടക്കമുള്ള പല നേതാക്കളും മടങ്ങി.

ഒരു നേതാവിനെ മാത്രം ഉദ്ദേശിച്ച് അല്ലായിരുന്നു മന്നം ജയന്തി സമ്മേളന വേദിയിലെ പരമാര്‍ശമെന്ന ശശി തരൂര്‍ എംപി. കോണ്‍ഗ്രസില്‍ നിന്ന് പലപ്പോഴും തനിക്ക് ഉണ്ടായ അനുഭവം ആണ് പറഞ്ഞതെന്നും വിഡി സതീശനും കെ സുധാകരനും മികച്ച രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നും തരൂര്‍ വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (39 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (51 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (4 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends