Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

ആദ്യം അത് വരട്ടെ... സജി ചെറിയാന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യണമോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും; നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും; വിശദീകരണം തൃപ്തിയായാല്‍ സത്യപ്രതിജ്ഞാ മഹാമഹം

03 JANUARY 2023 09:01 AM IST
മലയാളി വാര്‍ത്ത

ബുധനാഴ്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ നാളെ നടക്കണമെങ്കില്‍ ഗവര്‍ണറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നിര്‍ണായക തീരുമാനത്തിലേക്കാണ് ഗവര്‍ണര്‍ കടക്കുന്നത്.

നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്. ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്.

വിശദീകരണം തേടിയാല്‍ നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ കോടതി കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.

ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്. നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം.

ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം. മന്ത്രിസഭ അംഗമായി സജി ചെറിയാന്റെ സത്യപ്രതിജ്ഞയുടെ സമയം സംബന്ധിച്ച് തിങ്കളാഴ്ചയും ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. സന്ധ്യയോടെ ശ്രീനഗറില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടും സത്യപ്രതിജ്ഞ സംബന്ധിച്ച് സര്‍ക്കാര്‍ ശുപാര്‍ശയില്‍ മറുപടി നല്‍കിയില്ല.

ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ചീഫ് സെക്രട്ടറി ശനിയാഴ്ച രാജ്ഭവന് കൈമാറിയിരുന്നു. ഇതിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിച്ച ഗവര്‍ണറുടെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സത്യപ്രതിജ്ഞയ്ക്ക് അനുകൂല നിലപാടാണ് അറിയിച്ചത്. മന്ത്രിയെ നിയമിച്ചുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാന്‍ കഴിയില്ലെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അറിയിച്ചത്.

ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കുകയെന്ന് ഞായറാഴ്ച സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ രാജ്ഭവന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രസംഗവുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതി ഉത്തരവും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും സജി ചെറിയാന് അനുകൂലമാണ്. നിയമപരമായി മറ്റു തടസ്സങ്ങളില്ല. എന്നിട്ടും തന്റെ തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണ് ഗവര്‍ണര്‍. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ ഗവര്‍ണര്‍ സത്യപ്രതിജ്ഞ സംബന്ധിച്ച സര്‍ക്കാര്‍ കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ രാജ്ഭവനില്‍ എത്തിയിട്ടുണ്ട്. അത് പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സജി ചെറിയാന്റെ സത്യപ്രതിജ്ഞ സാധാരണ സാഹചര്യമല്ല. നിയമോപദേശം തേടുക സ്വാഭാവിക പ്രക്രിയയാണ്. സാധാരണ നിലയില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഭരണഘടനയുടെ അന്തസ്സിനെ ചോദ്യം ചെയ്തുവെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. അതിനാല്‍തന്നെ അതിന്റെ പശ്ചാത്തലവും കേസിന്റെ സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. നിയമോപദേശവും പരിഗണിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (11 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends