സിപിഎമ്മിന്റെ പുല്ലൂരിലെ മുതിര്‍ന്ന നേതാവ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു... ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം

സിപിഎമ്മിന്റെ പുല്ലൂരിലെ മുതിര്‍ന്ന നേതാവ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു... ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം.
കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റുമായിരുന്ന മധുരക്കാട്ടെ എം.കുഞ്ഞമ്പു (73) ആണ് ട്രെയിനില്‍നിന്ന് തെറിച്ചുവീണ് മരിച്ചത്.. ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യവെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
ശുചിമുറിയില്‍ പോകവേ വീണതാണെന്ന് പോലീസ് അറിയിച്ചു. സിപിഎം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി, പിഎഫ് പെന്‍ഷനേഴ്സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പുല്ലൂര്‍ ഗവ.ഫാം വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha























