കലോത്സവം ആശയങ്ങള്‍ പങ്കുവെക്കാനും രസിക്കാനും രസിപ്പിക്കാനുമുള്ള വേദിയെന്ന് മുഖ്യമന്ത്രി... കോവിഡ് ആശങ്കയുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കണം, 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കലോത്സവം ആശയങ്ങള്‍ പങ്കുവെക്കാനും രസിക്കാനും രസിപ്പിക്കാനുമുള്ള വേദിയെന്ന് മുഖ്യമന്ത്രി... കോവിഡ് ആശങ്കയുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കണം, 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ കുട്ടികളുടെ കലോത്സവങ്ങളെയും ബാധിച്ചിരുന്നു. അത് മാറിവരുന്നതേയുള്ളൂ. മതനിരപേക്ഷതയുടെ വേദിയായി കലോത്സവങ്ങള്‍ നിലനില്‍ക്കണമെന്നും മുഖ്യമന്ത്രി .
അഞ്ചു ദിവസം നീണ്ട കലോത്സവ മാമാങ്കത്തിന് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഴുതിരിയിട്ട വിളക്ക് തെളിയിച്ചു കൊണ്ട് കലോത്സവത്തിന് തുടക്കം കുറിച്ചു. കാലത്തിന്റെ കണ്ണാടിയാണ് കലോത്സവമെന്ന് മുഖ്യമന്ത്രി .സ്‌കൂള്‍ കലോത്സവം രാഷ്ട്രീയ - സാമൂഹിക സാഹിത്യ മേഖലയിലുണ്ടായ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ്. സാമൂഹിക വിമര്‍ശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറുന്നതാണ് ആദ്യ ഘട്ടങ്ങളില്‍ ഇല്ലാതിരുന്ന പല കലാരൂപങ്ങളും പിന്നീട് ഉണ്ടായി. പല കലാരൂപങ്ങളും നവീകരിക്കപ്പെട്ടു.
അതേസമയം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഓര്‍മകള്‍ അയവിറക്കി നടിയും നര്‍ത്തകിയുമായ ആശ ശരത്. ഈ വേദിയിലേക്ക് കടന്നപ്പോള്‍ പഴയ ഓര്‍മകള്‍ തികട്ടി വന്നതായി ആശ ശരത് പറഞ്ഞു.
ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെണ്‍കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ട്.ഈ വേദിയില്‍ എത്തിയാല്‍ തന്നെ വിജയിയായി. ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് കൈയടികള്‍ നിങ്ങളെ കാത്തിരിക്കുന്നുവെന്നും ആശ പറഞ്ഞു.
https://www.facebook.com/Malayalivartha
























