Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ച് യുവതി മരിച്ച സംഭവം; കേസെടുത്ത് കോട്ടയം ഗാന്ധിനഗർ പൊലീസ്; നവംബറിൽ ഏഴു ദിവസം ഹോട്ടൽ അടച്ചിട്ടിട്ടും പാഠം പഠിക്കാതെ മാനേജ്‌മെന്റ്; ഭക്ഷ്യവിഷബാധയേറ്റത് സ്വിഗിയിൽ നിന്നും ഓൺലൈനായി ഭക്ഷണം വാങ്ങിയവർക്ക്...

03 JANUARY 2023 11:06 AM IST
മലയാളി വാര്‍ത്ത

കോട്ടയം സംക്രാന്തി മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റു മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചത് ഹോട്ടലിന്റെ ഭാഗത്തു മാത്രം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച തിരുവാർപ്പ് സ്വദേശിനിയും തിരുവനന്തപുരം പ്‌ളാമുട്ടക്കട തോട്ടത്ത് വിളാകത്ത് വീട്ടിൽ വിനോദിന്റെ ഭാര്യയുമായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സ് രശ്മി രാജ് (33) ആണ് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്. സംഭവത്തിൽ ഹോട്ടലിനെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കഴിഞ്ഞ നവംബർ 15 നാണ് കുമാരനല്ലൂർ സ്വദേശിയ്ക്ക് ഹോട്ടലിൽ നിന്നും ആദ്യം ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടർന്നു ഹോട്ടലിനെതിരെ പരാതി ഉയർന്നതോടെ നഗരസഭ ആരോഗ്യ വിഭാഗവും, ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി ഹോട്ടൽ അടച്ചു പൂട്ടാൻ നിർദേശം നൽകി. തുടർന്നു, ഹോട്ടലിന്റെ കിച്ചൺ പ്രവർത്തിച്ചിരുന്ന ഗാന്ധിനഗർ റോഡിലെ വീട്ടിൽ പരിശോധന നടത്തി ഇവിടെ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കുകയും ചെയ്തു. ഇതിനു ശേഷം ഹോട്ടൽ അടച്ചു പൂട്ടി ഏഴാം ദിവസം മാത്രമാണ് ഹോട്ടൽ തുറക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനം എടുത്തത്.

ഇതിനു പിന്നാലെയാണ് ഹോട്ടൽ തുറന്നു പ്രവർത്തിച്ചത്. എന്നാൽ, ഇതിനു ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതിനു പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി. വീഴ്ചകൾ വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഭക്ഷ്യവിഷബാധയുണ്ടായി യുവതി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ ഭാഗത്തു നിന്നാണ് ഗുരുതരമായ വീഴ്ചയുണ്ടായത്.

ഹോട്ടലിൽ നിന്നും ഓൺലൈനായി ഭക്ഷണം വാങ്ങിക്കഴിച്ചവർക്കാണ് ഇത്തവണയും കഴിഞ്ഞ തവണയും ഭക്ഷ്യവിഷബാധയേറ്റത്. മയണൈസിൽ നിന്ന് തന്നെയാണ് ഹോട്ടലിൽ ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം ഉയരുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലിനെതിരെ കർശനമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (13 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends