സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് സമയം നീട്ടി സര്‍ക്കാര്‍.... മാര്‍ച്ച് 31 ഓടെ എല്ലാം സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നിലവില്‍ വരും

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് സമയം നീട്ടി സര്‍ക്കാര്‍. ജനുവരി അവസാനം വരെ സമയം അനുവദിച്ചു. ശമ്പള സോഫ്റ്റവെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് നീട്ടാന്‍ കാരണമായത്.
പലയിടത്തും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് പഞ്ചിംഗ് നടപ്പിലാക്കാന്‍ തടസം. മാര്‍ച്ച് 31 ഓടെ എല്ലാം സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നിലവില്‍ വരും.
ഇതിനിടെ, ജില്ല കലക്ടറേറ്റുകളിലടക്കം ബയോമെട്രിക് പഞ്ചിങ് ഇന്ന് നിലവില്‍ വരികയാണ്. ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും പുതിയ സംവിധാനം വരും. സെക്രട്ടേറിയറ്റില്‍ നേരത്തേതന്നെ ഇത് നടപ്പാക്കിയിട്ടുണ്ടായിരുന്നു. ജനുവരി ഒന്നു മുതലാണ് പഞ്ചിങ് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കിയതെങ്കിലും ഒന്ന് ഞായറാഴ്ചയും രണ്ട് അവധിയുമായിരുന്നു.
ജീവനക്കാരുടെ ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് സംവിധാനം ബന്ധിപ്പിക്കും. ഇളവ് സമയത്തില്‍ കൂടുതല്‍ വൈകിയാല്‍ അവധിയായി മാറുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























