Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

നായന്‍മാരുടെ കാര്യത്തില്‍ തീരുമാനം പുറത്ത്; ശശി തരൂര്‍ ഇനി മുതല്‍ വേണ്ടപ്പെട്ട മിടുക്കന്‍ നായര്‍, പികെ നാരായണപ്പണികരുടെ പഴയ മാനസപുത്രന്‍ രമേശ് ചെന്നത്തല ഔട്ട്... പുതുവര്‍ഷത്തില്‍ ശശി തരൂരിനെ കൈയിലെടുക്കാനും രമേശിനെ കൈയൊഴിയാനും എന്ന മട്ടില്‍ മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി ശശി തരൂരിനെ ക്ഷണിച്ചത്....

03 JANUARY 2023 11:48 AM IST
മലയാളി വാര്‍ത്ത

നായന്‍മാരുടെ കാര്യത്തില്‍ തീരുമാനം പുറത്തായി. ശശി തരൂര്‍ ഇനി മുതല്‍ വേണ്ടപ്പെട്ട മിടുക്കന്‍ നായര്‍. പികെ നാരായണപ്പണികരുടെ പഴയ മാനസപുത്രന്‍ രമേശ് ചെന്നത്തല ഔട്ട്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ തുടങ്ങിയവരെ കൈയൊഴിഞ്ഞ മട്ടിലാണ് പെരുന്നയില്‍ ചേര്‍ന്ന സമ്മേളനം ശശി തരൂരിനെ നായന്‍മാരുടെ നേതാവും വിശ്വനായരുമായി വാഴിച്ചിരിക്കുന്നത്. മന്നം ജയന്തി മഹാസമ്മേളനത്തില്‍ തന്റെ മുന്‍ വാക്കുകളെ ക്ഷമാപണത്തോടെ തിരുത്തി ശശി തരൂരാണ് കാലത്തിനൊന്ന് കൊള്ളാവുന്ന നായരെന്ന മട്ടില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ അദരം നല്‍കിയിരിക്കുന്നു.

മുന്‍പ് യുഡിഎഫ് നായന്‍മാരെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്ന സുകുമാരന്‍നായരുടെ അമര്‍ഷത്തിന്റെ ഭാഗമായാണ് ശശി തരൂരിനെ അദ്ദേഹം ഡല്‍ഹി നായരാക്കിയത്. കേന്ദ്രത്തില്‍ മന്ത്രിയും തിരുവനന്തപുരത്ത് എംപിയായും ശശി തരൂര്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് പരിഹാസച്ചുവയോടെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ തരൂര്‍ കേരളീയനല്ലല്ലോ ഡല്‍ഹി നായരല്ലേയെന്ന് മുന്‍പ് ചോദിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെടുകയും നായര്‍ അതു വാങ്ങിച്ചെടുക്കുകയും ചെയ്തത് ഇതേ ജി സുകുമാരന്‍നായര്‍ തന്നെയായിരുന്നു.

ഇതിനൊക്കെ ശേഷമാണ് പുതുവര്‍ഷത്തില്‍ ശശി തരൂരിനെ കൈയിലെടുക്കാനും രമേശിനെ കൈയൊഴിയാനും എന്ന മട്ടില്‍ മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി ശശി തരൂരിനെ ക്ഷണിച്ചത്. കിട്ടിയ അനസരം പ്രയോജനപ്പെടുത്തി ശശി തരൂര്‍ വേദിയില്‍ അവസരോചിതമായി ആഞ്ഞടിക്കുകയും ചെയ്തു. ഒരു നായര്‍ക്ക് ഒരു നായരെ കണ്ടുകൂടെന്ന് മുന്‍പുതന്നെ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുണ്ടെന്നും അതുതന്നെ ഇക്കാലത്തും തുടരുകയാണെന്നുമാണ് തരൂര്‍ തുറന്നടിച്ചത്. സമുദായത്തിന്റെ നല്‍മയല്ല സ്വന്തം നന്മ മാത്രമാണ് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലുമൊക്കെ വച്ചുപുലര്‍ത്തുന്നതെന്നും താന്‍ നടത്തിയ മലബാര്‍ പര്യടനത്തില്‍ ഏറ്റവുമധികം പാരവച്ചത് ഇതേ നേതാക്കളാണെന്നും തരൂര്‍ പറയാതെ പറയുകയും ചെയ്തു. പെരുന്നയിലെത്തിയ സകലമാന നായന്‍മാരുടെയും കൈയടി വാങ്ങിയാണ് ശശി തരൂര്‍ സമുദായത്തിന്റെ പിന്തുണ സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ ഇനി യുഡിഎഫും കോണ്‍ഗ്രസും പച്ചപിടിക്കാനും ഭരണം കൈയാളാനും ശശി തരൂര്‍ നേതൃത്വത്തില്‍വരാതെ നിലവിലുള്ള നേതാക്കളെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന മട്ടില്‍ നായര്‍-ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ നടത്തിയ വിലയിരുത്തിലിനു പിന്നാലെയാണ് പെരുന്നയിലേക്ക് ശശി തരൂരിനെ നായര്‍ സമുദായം ആനയിച്ചത്. നായര്‍ സമുദായമെങ്കിലും ശശി തരൂര്‍ ജനിച്ചതും വളര്‍ന്നതും പ്രവര്‍ത്തിച്ചതുമൊക്കെ വിദേശത്തായിരുന്നു. മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയില്‍ ശശി തരൂര്‍ ഉന്നം വച്ച ഒളിയമ്പ് ചെന്നിത്തലയ്ക്കും വേണുഗോപാലനും സതീശനും കണക്കിന് കൊള്ളുകയും ചെയ്തു. ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എണ്‍പതോ നൂറോ വര്‍ഷം മുമ്പാണ് അത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും താന്‍ മനസിലാക്കുന്ന കാര്യമാണ് അതെന്ന് തരൂര്‍ പറഞ്ഞത് പ്രധാനമായും മറ്റ് നായര്‍ നേതാക്കളെ ഉന്നമിട്ടാണെന്ന് വ്യക്തമാണ്.

ഇതേ വേദിയില്‍ സമുദായാചാര്യന്‍ മന്നത്തിനെ വേണ്ട വിധം സ്തുതിക്കാനും അതുവഴി നായന്‍മാരെ സുഖിപ്പിക്കാനും ശശി തരൂര്‍ ശ്രദ്ധിക്കുകയും ചെയ്തു. നായര്‍ സമുദായത്തില്‍ ഏറെപ്പേര്‍ സാമ്പത്തികമായി പിന്നോക്കമാണെന്നും ജീവിക്കാന്‍ പോലും ദുരിതപ്പെടുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. എന്തിനേറെ ഫീസ് അടയ്ക്കാന്‍ മാര്‍ഗമില്ലാതെ മന്നത്തിനുപോലും രണ്ടു വര്‍ഷം പഠിത്തം മുടങ്ങി വീട്ടിലിരിക്കേണ്ടിവന്ന ചരിത്രവും തരൂര്‍ അനുസ്മരിച്ചു. തരൂരിനെ ഡല്‍ഹി നായരെന്ന് വിളിച്ചയാളാണ് താന്‍. അത് തിരുത്താന്‍ വേണ്ടിയാണ് തരൂരിനെ ചടങ്ങിലേക്ക് ക്ഷിച്ചതെന്ന് സുകുമാരന്‍നായര്‍ ക്ഷമാപണത്തോടെയാണ് പറഞ്ഞത്. മാത്രവുമല്ല ശശി തരൂര്‍ കേരളപുത്രനും വിശ്വപൗരനുമാണെന്നും നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തരൂരിനോളം അര്‍ഹനായ മറ്റൊരാളില്ലെന്നും സുകുമാരന്‍ നായര്‍ പ്രശംസിക്കുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തരൂരുമായി ഏറെക്കാലമായി പാലിച്ചുപോന്ന അകലം അവസാനിപ്പിച്ചാണ് ഇത്തവണ മന്നം ജയന്തി പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായി ശശി തരൂരിനെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്നശേഷം ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് ഡല്‍ഹി നായര്‍ എന്ന വിശേഷണവുമായി സുകുമാരന്‍ നായര്‍ വിവാദം സൃഷ്ടിച്ചത്. തരൂരിനെ സ്ഥാനാര്‍ഥിയാക്കിയത് നായര്‍ ക്വോട്ടയി' ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരനും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കൊടിക്കുന്നില്‍ സുരേഷും, റോഷി അഗസ്റ്റിനും ജോസ് കെ മാണിയും ആന്റോ ആന്റണിയും ഉള്‍പ്പെടെ പങ്കെടുത്ത വേദിയിലാണ് ശശി തരൂരിന് നായര്‍ സമുദായത്തിന്റെ പരസ്യ പിന്തുണ ഏറ്റുവാങ്ങാനായത്. അതെസമയം മന്നം സമാധിയില്‍ എത്തിയ രമേശ് ചെന്നിത്തല ശശി തരൂര്‍ മുഖ്യതിഥായായി എത്തുന്നതിന് മുന്നേ മടങ്ങുകയുമ ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (13 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends