Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നായകള്‍ക്ക് ഫൈവ് സ്റ്റാര്‍ കെന്നല്‍

23 NOVEMBER 2015 04:01 PM IST
മലയാളി വാര്‍ത്ത.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളായ നായകള്‍ക്ക് വിശ്രമിക്കാന്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ കെന്നല്‍.
വിമാനത്താവളത്തില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന സി.ഐ.എസ്.എഫിന്റെ ഡോഗ് സ്‌ക്വാഡിനായാണ് കെന്നല്‍ ഒരുക്കിയിരിക്കുന്നത്. സി.ഐ.എസ്.എഫിന്റെ നായകള്‍ക്ക് വിശ്രമിക്കാനും അവയെ പരിശീലിപ്പിക്കാനും സിയാല്‍ 1.10 കോടി രൂപ ചെലവിട്ടാണ് കെന്നല്‍ പണികഴിപ്പിച്ചത്.
സി.ഐ.എസ്.എഫിന്റെ സ്‌ക്വാഡില്‍ ആറ് നായകളാണുള്ളത്. ചാര്‍ളി, ലാറ, സ്പാര്‍ക്കി, ആന്റോ, ഐവാന്‍, രംഭി എന്നീ പേരുകളുള്ള ഈ ആറ് നായകള്‍ക്കും പഞ്ചാബിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ട്രെയിനിങ് സെന്ററിലും ഗ്വാളിയോറിലെ ബി.എസ്.എഫ്. ഡോഗ് ട്രെയിനിങ് സ്‌കൂളിലും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്.
ഐവാന്‍ ഒഴികെയുള്ളവയെല്ലാം ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ടവയാണ്. ഐവാന്‍ കോക്കര്‍ സ്പാന്നിയനും. സ്‌ഫോടക വസ്തുക്കള്‍ മണംപിടിച്ച് മനസ്സിലാക്കുന്നതിലാണ് എല്ലാവര്‍ക്കും പ്രാവീണ്യം.
കാര്‍ഗോ കോംപ്ലക്‌സിന് പടിഞ്ഞാറുവശത്ത് 6500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഇരുനില പാര്‍പ്പിടപരിശീലന സംവിധാനമാണ് ഇവയ്ക്കായി പണികഴിപ്പിച്ചിട്ടുള്ളത്.
ആറ് പേര്‍ക്കും പ്രത്യേകം എ.സി. മുറികള്‍. എ.സി. മടുത്താല്‍ തൊട്ടടുത്ത നോണ്‍ എ.സി. മുറിയിലേക്ക് മാറാം. ഉലാത്താനും കളിക്കാനും പരിശീലനത്തിനും പ്രത്യേക ഹാള്‍. കുളിക്കാന്‍ ബാത്ത് ടബ്ബ്. കിടക്കാന്‍ തടിക്കട്ടില്‍. ഓരോ നായയ്ക്കും കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള സി.ഐ.എസ്.എഫുകാര്‍ സംരക്ഷകരായുണ്ട്്്. കെന്നല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോഗ് സ്‌ക്വാഡിന്റെ അഭ്യാസ പ്രകടനങ്ങളും അരങ്ങേറി.
സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ കെന്നല്‍ ഉദ്ഘാടനം ചെയ്തു. വിമാനത്താവളം ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഗൗരി ശങ്കര്‍, സി.ഐ.എസ്.എഫ്. സീനിയര്‍ കമാന്‍ഡന്റ് ഡോ. ശിശിര്‍ കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (2 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (3 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (4 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (4 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (5 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (5 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (6 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (6 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (7 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (7 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (7 hours ago)

Malayali Vartha Recommends