ലക്ഷങ്ങൾ വിലയുള്ള 200-ഓളം ചെടി മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ; സംഭവം നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകരയിൽ ലക്ഷങ്ങളുടെ ചെടികൾ മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൊല്ലം ചവറ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. ഇയാൾ കൊല്ലയിൽ നടൂർക്കൊല്ല അമരവിള മഞ്ചാംകുഴി വിസിനിയിൽ റിട്ടയേർഡ് ഐആർഇ ഉദ്യോഗസ്ഥനായ ജപമണിയുടെ വീട്ടിൽ നിന്നാണ് മോഷണം നടത്തിയത്.
അതേസമയം രണ്ടുലക്ഷം രൂപ വില വരുന്ന 200-ഓളം ആന്തൂറിയം ചെടികളാണ് ഇയാൾ മോഷ്ടിച്ചത്. മാത്രമല്ല രണ്ടു തവണകളായാണ് ജപമണിയുടെ വീട്ടിൽ നിന്നും വിനീത് ആന്തൂറിയം ചെടികൾ മോഷണം നടത്തിയത്. 2017-ൽ അലങ്കാര ചെടികളുടെ പരിപാലനത്തിനു രാഷ്ട്രപതിയുടെ അവാഡിന് അർഹരായവരാണ് ജപമണിയും ഭാര്യയും.
എന്നാൽ വിനീത് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചതായി പറയുന്നു. കേസിൽ നെയ്യാറ്റിൻകര പൊലീസ് ഇൻസ്പെക്ടർ സിസി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആർ. സജീവ്, അസി. പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, അജിത കുമാരി, സിവിൽ പൊലീസ് ഓഫീസർ എ.കെ. രതീഷ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























