Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

വെഞ്ഞാറമൂട് ഇരട്ടകൊല പിണറായി പോലീസിന് മാപ്പില്ല. സാക്ഷികള്‍ പ്രതികളായി.

13 JANUARY 2023 02:04 PM IST
മലയാളി വാര്‍ത്ത

ലഹരികടത്തിന്റെ പേരില്‍ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടി പിളര്‍പ്പി്‌ന്റെ വക്കിലെത്തി നില്ക്കുന്ന സാഹചര്യത്തിലാണ് വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ പോലീസും സിപിഎം നല്കിയ സാക്ഷികളെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്.  ഒന്നാം പ്രതിയാക്കപ്പെട്ട യുവാവിന്റെ അമ്മയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സര്‍ക്കാരില്‍ നിന്നോ പോലീസില്‍ നിന്നോ നീതി ലഭിക്കില്ലെന്നുറപ്പായപ്പോഴാണ് അവര്‍ കോടതിയില്‍ അഭയം തേടിയത്.

വിവാദവും രാഷ്ട്രീയ പകപോക്കലും വളര്‍ത്തിയ വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചകളും പക്ഷപാതപരമായ രീതികളും കോടതി തുറന്ന് കാട്ടാന്‍ തുടങ്ങിയിരിക്കുന്നു. കേസിന്റൈ വിചാരണ വേളയില്‍ സാക്ഷികള്‍ പ്രതികളാകുന്ന അപൂര്‍വ്വസംഭവത്തിന് വരെ ഇടയാക്കിയിരിക്കുകയാണ് വെഞ്ഞാറമൂട് കൊലപാതകം. തുടക്കം മുതല്‍ സിപിഎം കോണ്‍ഗ്രസ് സംഘട്ടനമായി വരുത്തി തീര്‍ക്കാനും കോണ്‍ഗ്രസുകാരെ പ്രതിചേര്‍ക്കാനും പോലീസ് നടത്തിയ വ്യഗ്രതയാണ് ഇപ്പോള്‍ കോടതി കയ്യോടെ തകര്‍ത്തിരിക്കുന്നത്.

വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന വാദത്തില്‍ നിന്നും പോലീസ് പിന്നോട്ട് പോയിട്ടില്ല. കാരണം സിപിഎം നിര്‍ബന്ധത്തിന് വഴങ്ങിയാണ് തിരുവോണ നാളിലെ കൊലപാതകത്തെ രാഷ്ട്രീയമാക്കി മാറ്റിയത്.2020 ലെ തിരുവോണ ദിനത്തില്‍ മലയാളികള്‍ ഇരട്ട കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്.

 തേമ്പാമൂട്ടില്‍ രണ്ട് ഡി വൈഎഫ് ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസിലെ വഴിത്തിരിവ് എല്ലാവരിലും അമ്പരപ്പ് ഉളവാക്കയിരിക്കുകയാണ്.  സംഭവത്തില്‍ വാദി ഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി പോലീസ് കൊണ്ടുവന്ന സാക്ഷികളായ 7 പേരെ പ്രതികളാക്കി നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) സമന്‍സ് അയച്ചു. 7 പേരും  കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണു സമന്‍സില്‍ പറയുന്നത്.  കേസിലെ ഒന്നാം പ്രതി സജീബിന്റെ മാതാവ് റംലാബീവി കോടതിയില്‍ നല്‍കിയ പരാതിയിലാണ് തിങ്കളാഴ്ച സമന്‍സ് അയച്ചത്.

2020 ഓഗസ്റ്റ് 30ന് പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് ജംക്ഷനിലായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്(, മിഥിലാജ) എന്നിവരാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ 6 പേര്‍ രണ്ടര വര്‍ഷമായി വിചാരണ തടവിലാണ്. തന്റെ മകനും ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടിരിക്കുന്ന സജീബിനെ  കൊലപ്പെടുത്താന്‍  കാത്തുനിന്ന സംഘം പലതവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്നും  സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലായതായി മാതാവ് കോടതിയില്‍ 2020 സെപ്റ്റംബറില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒന്നാം പ്രതിയായ സജീബിനെയും കൂടെയുള്ളവരെയും ആദ്യം ആക്രമിച്ച സംഘം കേസില്‍ സാക്ഷികളായി മാറിയെന്നാണ് റംലാ ബീവിയുടെ പരാതി. തുടര്‍ന്ന് അന്വേഷണം നടത്താന്‍ കോടതി വെഞ്ഞാറമൂട് പൊലീസിനു ചുമതല നല്‍കി.  

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആത്മരക്ഷാര്‍ഥം പ്രതിരോധിക്കുകയായിരുന്നുവെന്നും  കേസ് ചാര്‍ജ് ചെയ്യേണ്ടതില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ആത്മരക്ഷാ സംബന്ധമായ കാര്യങ്ങള്‍ തെളിയിക്കേണ്ടതുണ്ടെന്നു കാട്ടി കോടതി റഫര്‍ ചാര്‍ജ് മടക്കി. തുടര്‍ന്ന് പോലീസ് വീണ്ടും പഴയ റിപ്പോര്‍ട്ട് തന്നെ ഹാജരാക്കി. കോടതി പോലീസിന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളികൊണ്ടാണ് വാദികളെ പ്രതികളാക്കിയത്. ഡിവൈഎഫ് ഐ ക്കാരെ രക്ഷിക്കുന്നതിനും കേസ് രാഷ്ട്രീയമാക്കി മാറ്റുന്നതിനുമായി പോലീസ് നടത്തിയ കള്ളകളികളാണ് പൊളിഞ്ഞു വീണു കൊണ്ടിരിക്കുന്നത്.

മരിച്ചവരും പ്രതികളും വ്യത്യസ്ത  പാര്‍ട്ടികളില്‍ ഉള്ളവര്‍ ആയിരുന്നതിനാല്‍ സംഭവം രാഷ്ട്രീയ കൊലപാതകമായി കരുതി സംസ്ഥാനത്ത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു.  കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ നടന്നു. ആദ്യം പിടിയിലായ 9 പേരെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അടൂര്‍ പ്രകാശ് എംപി ഉള്‍പ്പെടെയുള്ളവരെ ഗൂഡാലോചനയില്‍ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ബൈക്കില്‍ പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ 2020 ഓഗസ്റ്റ് 30-ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയില്‍ വെച്ച് വെട്ടും കുത്തുമേറ്റു കൊല്ലപ്പെടുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി 9 പേരെ പ്രതികളാക്കിയാണ് വെഞ്ഞാറമൂട് പോലീസ് കുറ്റപത്രം നല്‍കിയത്.
കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സി.പി.എം. ഗൗരവത്തോടെയാണ് സംഭവം ചര്‍ച്ചാവിഷയമാക്കിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുകയും ധനസഹായം നല്‍കുകയും ചെയ്തിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (11 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends