Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു; കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം; സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക് പറ്റി; മൂന്നു പേരുടെ നില ഗുരുതരം

13 JANUARY 2023 02:30 PM IST
മലയാളി വാര്‍ത്ത

എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. മുന്ന് സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റവരിൽ നാലു പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും , എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിച്ചു.

കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി സുധയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആദ്യം കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. എം.സി റോഡിൽ കുറവിലങ്ങാട് നിന്നും കുത്താട്ട് കുളത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ സമയം എതിർ ദിശയിൽ നിന്ന് എത്തിയതാണ് കാർ. അതിരമ്പുഴ സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറും ഒരു സ്ത്രീയും അടക്കമുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും , നാലു പേരെ കാരിത്താസിലും പ്രവേശിപ്പിച്ചു.

മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകട വിവരം അറിഞ്ഞ എംസി റോഡിൽ പെട്രോളിങ്ങിന് ഉണ്ടായിരുന്ന ഹൈവേ പോലീസ് സംഘം സ്ഥലത്ത് എത്തി. ഇവരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണറെ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (16 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (44 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

Malayali Vartha Recommends