കോഴിക്കോട് പന്തീരാങ്കാവിൽ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ജ്യൂസിൽ ലഹരി മരുന്ന് കലർത്തി മയക്കി പീഡിപ്പിക്കുകയായിരുന്നു; കേസിൽ മൂന്നുപേർ പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ 22കാരി നേരിട്ടത് കൂട്ടബലാത്സംഗം. ഈ കേസിൽ മൂന്നുപേർ പിടിയിലായിരിക്കുകയാണ് കോഴിക്കോട് പന്തീരാങ്കാവിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് . ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിക്കാരി പറയുന്നത്. ഈ സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പോലീസ് .
ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട് . ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് ദിവസം മുന്നേ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഏറെ കാലം മുമ്പായിരുന്നു സംഭവമെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത് . സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെട്ട ഇർ അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പരാതി കിട്ടിയ ശേഷം പൊലീസ് വിശദ അന്വേഷണം നടത്തുകയും ചെയ്തു . ഇന്നലെയാണ് കേസെടുത്തതും എഫ്ഐആർ രജിസ്റ്റർ ചെയ്തതും.
https://www.facebook.com/Malayalivartha


























