കേരളത്തിന്റെ സത്യവാങ്മൂലത്തെ പറ്റി തനിക്ക് അറിയില്ല; കുഫോസ് വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുഫോസ് വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് കേരള ഗവർണർ. കേരളത്തിന്റെ സത്യവാങ്മൂലത്തെ പറ്റി തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ആയിരുന്നു കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു എന്ന വിവരം വന്നത്. എന്നാൽ അതിനെപ്പറ്റി തനിക്കൊന്നും അറിയില്ല എന്നാണ് ഗവർണർ ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
കേരളം സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെതിരുന്നു.അതിലാണ് നിർണായകമായ കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. കുഫോസ് വി.സി. നിയമനവുമായി വന്ന പേരുകള്‍ അടങ്ങുന്ന പാനല്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം. നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് സെര്‍ച്ച് കമ്മിറ്റി മൂന്നിലധികം പേരുകള്‍ നല്‍കരുതെന്ന് മാത്രമാണ്.
കുഫോസ് വി.സി. സത്യവാങ്മൂലത്തില്‍ പറയുന്ന മറ്റൊരു കാര്യം നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പരിഗണിച്ച പേരുകളില്‍ ഏറ്റവും യോഗ്യന്‍ ഡോ. കെ. റിജി ജോണ്‍ ആയിരുന്നുവെന്നാണ്. റിജി ജോണിന്റെ നിയമനം 2010ലെ കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചാണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം.
https://www.facebook.com/Malayalivartha


























