ഭാര്യയുടെ ഫോൺവിളികളെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു, പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് രമ്യയെ കൊലപ്പെടുത്തി രാത്രി മൃതദേഹം കുഴിച്ചുമൂടി...ഒന്നരവർഷമായി അതേ വീട്ടിൽ താമസിച്ചു, മറ്റൊരാളുടെ ഒപ്പം ഭാര്യ പോയെന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച സജീവൻ പിടിയിലായത് അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ...!

കൊച്ചി വൈപ്പിനിൽ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണം ഇപ്പോൾ കൊലപാതകത്തില്‍ എത്തി നില്‍ക്കുകയാണ്. വളരെ ആസുത്രിതമായി യുവതിയുടെ ഭർത്താവാണ് ഈ കൊടും ക്രൂരത ചെയ്തിരിക്കുന്നത്. രമ്യയെ കുറിച്ച് ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. താന്‍ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടികയായിരുന്നെന്നാണ് ഭര്‍ത്താവ് സജീവന്‍ നല്‍കിയ മൊഴി.
ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ട ശേഷം അതേവീട്ടിൽ യാതൊരു കൂസലുമില്ലാതെ ഒന്നരവർഷമായി താമസിച്ച് വരികയായിരുന്നു സജീവൻ. ഭാര്യ ബംഗളുവിൽ പഠനത്തിന പോയെന്നും അവിടെ വെച്ച് മറ്റൊരാളുമായി ഒളിച്ചോടി പോയെന്നും മക്കളെ അടക്കം വിശ്വസിപ്പിച്ചു ഇയാൾ. ഭാര്യ രമ്യ (36)നെ കാണാനില്ലെന്ന് ഒരു വർഷം മുമ്പ് പരാതി നൽകിയ സജീവാണ് (44) താൻ തന്നെ കൊന്ന് കുഴിച്ച് മൂടിയതാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പൊലീസിന് മുന്നിൽ നടത്തിയത്.
ഒന്നര വര്‍ഷം മുന്‍പാണ് രമ്യയെ കാണാതായത്. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് രമ്യയെ കാണാതായത്. വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിന്‍ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭര്‍ത്താവ് സജീവനും. അതിനിടയിലാണ് രമ്യയെ കാണാതാവുന്നത്. അയല്‍വാസികള്‍ വിവരമന്വേഷിച്ചപ്പോള്‍ ബെംഗളരുവില്‍ ജോലി കിട്ടിയ രമ്യ അങ്ങോട്ട് പോയെന്നും പിന്നീട് ജോലി തേടി വിദേശത്തേക്ക് പോയെന്നാണ് ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞിരുന്നത്.
ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളില്‍ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതോടെ സജീവന്‍ ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ ഒരു പരാതി നല്‍കി.സജീവന്‍ തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നുമാണ് സജീവന്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
കേസന്വേഷണത്തില്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നു കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് സജീവന്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ ഫോൺവിളികളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പകൽ സമയത്ത് വാക്തർക്കത്തെ തുടർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാത്രി മൃതദേഹം കുഴിച്ചുമൂടി. ആ വീട്ടിൽത്തന്നെ ഒന്നരവർഷമായി താമസിക്കുകയും ചെയ്തു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അറസ്റ്റിലായ സജീവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച വൈകീട്ടോടെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി യുവതിയുടേതെന്ന് കരുതുന്ന അസ്ഥികൂടഭാഗങ്ങൾ കണ്ടെത്തി. പോസ്റ്റ്‌മോർട്ടവും നടത്തി.
https://www.facebook.com/Malayalivartha


























