കെ.എസ്.ആർ.ടി സ്വിഫ്റ്റ് ബസിൽ ലഹരി കടത്ത്, യാത്രക്കാരായ രണ്ട് പേർ അറസ്റ്റിൽ

വയനാട്ടിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. 27.02 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുത്തു. ബംഗളൂരു- പത്തനംതിട്ട കെ.എസ്.ആർ ടി സി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായ മണ്ണാർക്കാട് പി.ടി. ഹാഷിം(25), പി. ജുനൈസ് (23) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഭാഗത്ത് വിതരണത്തിന് വേണ്ടി ബംഗളൂരുവിൽ നിന്ന് വാങ്ങി ബസിൽ വരുന്ന വഴിയാണ് എക്സൈസിന്റെ കൈയിൽ പെട്ടത്.
50000 രൂപ വരെ പൊതു മാർക്കറ്റിൽ ഇതിന് വിലയുണ്ട്. സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രവന്റീവ് ഓഫീസർമാരായ പി.കെ. പ്രഭാകരൻ, ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. ബാലകൃഷ്ണൻ, കെ.കെ. സുധീഷ് എന്നിവരുടെ നേത്യത്ത്വത്തിലായിരുന്നു അറസ്റ്റ് . പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























