Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളുകളെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയ പ്രവീണ്‍ റാണ റിമാന്‍ഡില്‍... യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നാണ് ജയിലിലേക്ക് കയറുന്നതിനിടെ റാണ പറഞ്ഞത്

13 JANUARY 2023 08:35 PM IST
മലയാളി വാര്‍ത്ത

വാചക കസര്‍ത്തുനടത്തി ആളുകളെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയ പ്രവീണ്‍ റാണ റിമാന്‍ഡില്‍. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് റാണയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തത്. എന്നാല്‍ യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നാണ് ജയിലിലേക്ക് കയറുന്നതിനിടെ റാണ പറഞ്ഞത്. നാട്ടുകാരുടെ പണം ആഡംബര ജീവിതത്തിനായി ധൂര്‍ത്തടിച്ച റാണയാണ് ഇപ്പോള്‍ ജയിലിലായിരിക്കുന്നത്. നൂറു കോടി രൂപ തട്ടിയതായി തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. റാണയുടെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോക് വ്യക്തമാക്കി.

ജീവിതത്തില്‍ വിജയം നേടാനുള്ള സൂത്ര വിദ്യ പറഞ്ഞു തരുന്ന കോച്ച്. ജീവിതത്തില്‍ ആരോഗ്യപരമായ സാമ്പത്തികാവസ്ഥ ഒരുക്കാന്‍ സഹായിക്കുന്ന ഡോക്ടര്‍. റാണയുടെ സ്വയം വിശേഷണങ്ങളില്‍ വീണ നിക്ഷേപകര്‍ ഇനി കാത്തിരിക്കുകയാണ്. തട്ടിയെടുത്ത കോടികള്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടി. റാണ ധൂര്‍ത്തടിച്ച പണം ഇനി ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം മുന്നിലുണ്ട് താനും. എല്ലാ തട്ടിപ്പുകാരും നിക്ഷേപങ്ങള്‍ തട്ടിക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാഴ്ചയാണിത്. പ്രവീണ്‍ റാണ ജയിലിലേക്ക് കയറുന്ന ഈ ദൃശ്യം.

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്കു പിടിച്ചുയര്‍ത്താന്‍ കഴിയുന്ന വന്‍ ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാന്‍ താന്‍ ഒരുങ്ങുകയാണെന്ന റാണയുടെ വാക്കുകളില്‍ നിക്ഷേപകര്‍ വീണുപോയി. മദ്യം, ഹോട്ടല്‍, ടൂറിസം, റിയല്‍ എസ്‌റ്റേറ്റ്, തുറമുഖം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളിലൂടെ താന്‍ 2025 ന് അകം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് റാണ നിക്ഷേപകരെ വിശ്വസിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണറെ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (16 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (44 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

Malayali Vartha Recommends