Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യ പേടിച്ച് വിറച്ചു... നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം നടന്നതായി പരാതി; കാറിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പേടിപ്പിച്ചു; ആയുധങ്ങളുമായെത്തിയെന്ന് ബാല; ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്; പരാതിയുമായി ബാല

14 JANUARY 2023 08:46 AM IST
മലയാളി വാര്‍ത്ത

കുറച്ച് നാളുകളായി നടന്‍ ബാല വാര്‍ത്തകളില്‍ നിറയുകയാണ്. ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് നടത്തിയ പ്രസ്താവന ചൂട് പിടിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോഴാണ് മറ്റൊരു വാര്‍ത്ത വരുന്നത്. ബാലയുടെ വീടിനു നേരെ ആക്രമണത്തിനു ശ്രമമുണ്ടായെന്നു പരാതി. ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ വെള്ളിയാഴ്ച രാത്രി രണ്ടു പേര്‍ കാറില്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. സമീപ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്ന് ബാല പറഞ്ഞു. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്ളാറ്റില്‍ തനിച്ചായിരുന്നു എന്നും ബാല പരാതിയില്‍ പറയുന്നു. അക്രമികള്‍ കാറിലാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്. ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി ബാല അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച 'ഷഫീക്കിന്റെ സന്തോഷം' എന്ന സിനിമയില്‍ നിരവധി പേര്‍ക്ക് പ്രതിഫലം കൊടുത്തില്ല എന്നും കഷ്ടപ്പെട്ടവര്‍ക്ക് തുക കൊടുക്കാതെ ഒരു കോടിക്ക് മുകളില്‍ വിലവരുന്ന പുതിയ കാര്‍ ഉണ്ണി വാങ്ങിയെന്നും ബാല പറയുന്നു.

ഒരുകോടി രൂപയ്ക്ക് മുകളില്‍ കൊടുത്തിട്ടാണ് പുതിയ കാര്‍ വാങ്ങിയത്. നിനക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് ക്യാഷ് കൊടുക്ക്. ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. മര്യാദക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. എനിക്ക് ഒരു പൈസയും വേണ്ട. കഷ്ടപ്പെട്ട എല്ലാവര്‍ക്കും പൈസ കൊടുക്കണം. പെണ്ണുങ്ങള്‍ക്ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്.ക്യമറയുടെ മുന്‍പില്‍ വലിയ അഭിനയം ആണ്. ഇവരെയാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷെ എല്ലാം കള്ളമാണ്. സത്യങ്ങളെല്ലാം പുറത്തുവരട്ടെ. ഉണ്ണി മുകുന്ദന്‍ ഞാന്‍ വിചാരിച്ച ആളല്ല. ഒരുപാട് സത്കര്‍മ്മങ്ങള്‍ ചെയ്യുന്ന ആളാണ് ഞാന്‍. ഒരു അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉണ്ണിയെ വിളിച്ചിരുന്നു. ഒരു പ്രതികരണവും അപ്പോള്‍ ഉണ്ടായില്ല. അതേപോലെ പണി എടുത്ത ആളുകള്‍ക്ക് ഉണ്ണി പണം കൊടുത്തിട്ടില്ല. ലാഭം എടുത്തിട്ട് കാര്‍ മാത്രം വാങ്ങിച്ചു.

ഞാന്‍ എന്താണ് പൊട്ടന്‍ ആണോ, ബാല ചോദിക്കുന്നു.നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ബാലയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ഷെഫീക്കിന്റെ സന്തോഷം.

അതേസമയം ഈ ആരോപണങ്ങളെ ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നു നില്‍ക്കവേ വിഷയത്തില്‍ പുതിയൊരു വഴിത്തിരിവ്. ചിത്രത്തേക്കുറിച്ചും ഉണ്ണി മുകുന്ദനേക്കുറിച്ചും നടന്‍ ബാല പുകഴ്ത്തി സംസാരിക്കുന്ന പഴയ ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഉണ്ണി മുകുന്ദനാണ് ഈ വീഡിയോ പങ്കുവെച്ചത്.

നിങ്ങള്‍ക്ക് നല്ലതുമാത്രം വരട്ടെ എന്ന തലക്കെട്ടോടെയാണ് ഉണ്ണി വീഡിയോ പുറത്തുവിട്ടത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമാണ് ബാല പറയുന്നത്. ഉണ്ണി മുകുന്ദനോടുള്ള സ്‌നേഹം കൊണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. താന്‍ നിര്‍മിച്ച സിനിമയില്‍ മറുത്ത് ഒരു വാക്കുപോലും ചോദിക്കാതെ വന്ന് അഭിനയിച്ച ആളാണ് ഉണ്ണിയെന്നും ബാല പറയുന്നു.

സിനിമയുടെ ഒരു വരി മാത്രമേ എന്നോട് പറഞ്ഞുള്ളു. അപ്പോള്‍ ഞാന്‍ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു. ഞാന്‍ ഒരു സിനിമ നിര്‍മിച്ചപ്പോള്‍ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാന്‍ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ഞാന്‍ നിനക്കു വേണ്ടി ചെയ്യും എന്ന്.

ഉണ്ണി ഒരു നായകനായിട്ടോ നടനായിട്ടോ കണ്ടിട്ടല്ല. നല്ല മനുഷ്യനായത് കൊണ്ട്. ഒരു നല്ല മനസ് നിനക്കുണ്ട്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ ഒരിക്കല്‍ ചെന്നു. എന്റെ കയ്യില്‍ പിടിച്ച് ഉണ്ണി പറഞ്ഞ ഒരു വാക്കാണ്, ബ്രദര്‍ എന്തിനാണ് അഭിനയിക്കാതിരിക്കുന്നത്? നിങ്ങളെപ്പോലുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചുവരണം. സിനിമയ്ക്ക് ഇതാണ് വേണ്ടത്. ചെറിയ ബ്രേക്കാണെന്ന് ഞാന്‍ പറഞ്ഞു. ആ നല്ല മനസ് സിനിമ ഇന്‍ഡസ്ട്രിയില്‍ കുറച്ച് പേര്‍ക്കേ ഉള്ളൂ എന്നും ബാല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണറെ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (16 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (44 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

Malayali Vartha Recommends