Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

തട്ടി കൊണ്ടുപോയി അടിച്ചും കുത്തിയും പരിക്കേൽപിച്ചു; പിന്നെ മൂന്ന് ലക്ഷം രൂപ മോചന തുക ആവശ്യപ്പെട്ടു; പോലീസിൽ അറിയിച്ചപ്പോൾ തുക അഞ്ച് ലക്ഷമാക്കി ; പ്രതിയായ മകനെ പിടിക്കാൻ വന്ന പൊലീസിനു നേരെ പടക്കമെറിഞ്ഞ് മാതാവ്

14 JANUARY 2023 08:55 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതിയുടെ മാതാവടക്കം ആക്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയുടെ മാതാവ് ഷീജയെയും ( 44 ) മകൻ ഷമീറി( 22 ) നെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷമീറിന്റെ സഹോദരൻ ഷഫീഖ് ( 26 ) മതിൽ ചാടി ഓടി രക്ഷപ്പെട്ടു.

കഴക്കൂട്ടം പുത്തൻതോപ്പ് അണക്കപ്പിള്ള പാലത്തിനു സമീപം ലൗലന്റിൽ നിഖിൽ നോർബർട്ട് (21) കണിയാപുരത്ത് സാധനങ്ങൾ വാങ്ങാനെത്തുമ്പോഴാണ് ഷഫീഖും ഷമീറും ചേർന്ന് തട്ടിക്കൊണ്ടു പോകുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6 ഓടെ ബൈക്ക് തടഞ്ഞു നിർത്തി നിഖിലിനെ ഇടയ്ക്കാക്കി മുന്നിലും പിന്നിലുമായി ഷഫീഖും ഷമീറും കയറി. നിഖിലിന്റെ വയറ്റിൽ പടക്കവും കത്തിയും വച്ച് ഭീഷണിപ്പെടുത്തിയാണ് കൊണ്ടുപോയത്.

പിന്നീടാണ് മറ്റുള്ളവർ സംഘത്തിലെത്തുന്നത്. കഴക്കൂട്ടം മേനംകുളം കാവോട്ടുമുക്ക്, തോന്നയ്ക്കൽ 16-ാം മൈൽ , പാളയം ചിറക്കുളം കോളനിയിലും എത്തിച്ചാണ് മർദിച്ചത്. തടികൊണ്ട് അടിക്കുകയും കത്തിയും മഴുവും കൊണ്ട് കുത്തിയും വരഞ്ഞും പരുക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനിടെ നിഖിലിന്റെ പിതാവിനോട് 3 ലക്ഷം രൂപ മോചന തുക ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നോർബർട്ട് കഴക്കൂട്ടം സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. ഷഫീഖിന്റെ വീട്ടിൽ പൊലീസ് എത്തിയതറിഞ്ഞതോടെയാണ് 2 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ടത്. വൈകിട്ട് നിഖിലിന്റെ ഫോണിൽ നിന്നാണ് തുക ആവശ്യപ്പെട്ടത്. മൊബൈൽ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ പൊലീസ് ലൊക്കേഷൻ കണ്ടെത്തി .

കഴക്കൂട്ടത്തിനു സമീപം കരിയിൽ ഏലാ ക്ഷേത്രത്തിനു സമീപം കുറ്റിക്കാട്ടിൽ പൊലീസ് എത്തിയപ്പോൾ വിവരംകിട്ടിയ സംഘം യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ദേഹമാസകലം മർദനവും കുത്തുമേറ്റ നിലയിലാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്. തുടർന്ന് സഹോദരങ്ങളായ പ്രധാന പ്രതികളെ തേടി അണ്ടൂർക്കോണം പായ്ച്ചിറയിലെത്തിയ പൊലീസിനു നേരെയാണ് ആക്രമണമുണ്ടായത്. ഷമീറിനെ പിടികൂടുന്നത് കണ്ട് മാതാവ് ഷീജ പൊലീസിനു നേരെ പടക്കവും മഴുവും എറിഞ്ഞു. പടക്കങ്ങൾ പൊട്ടാത്തതിനാൽ പൊലീസുകാർ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

ഷമീറിനെയും മാതാവിനെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷം പൂജപ്പുര സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരൻ വാറന്റുമായി ഷഫീഖിന്റെ വീട്ടിലെത്തി. ജുവനൈൽ ഹോമിൽ കഴിയവെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് വാറന്റ്. കൂടാതെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളിൽ ഷഫീഖ് പ്രതിയാണ്. ഷമീറും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അഭിലാഷ് എന്നയാൾ നിഖിലിന്റെ സഹോദരൻ നോബിളുമായി കഞ്ചാവു കച്ചവടത്തിൽ പങ്കാളിയെന്നാണ് വിവരം. നോബിൾ ഇപ്പോൾ ജയിലിലാണ്. സെൻട്രൽ ജയിലിൽ പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കവേ നിഖിൽ റോബർട്ടും എക്സൈസിന്റെ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി തന്നെ മർദിച്ച 11 അംഗസംഘത്തിൽ ഷഫീഖും, ഷമീറും, അഭിലാഷും റാംബോ രഞ്ജിത്, അഭിലാഷ് അബിൻ, ഹരി എന്നിവരെ തിരിച്ചറിഞ്ഞതായി നിഖിൽ പൊലീസിനോട് വെളിപ്പെടുത്തി.

ഞായറാഴ്ച പുലർച്ചെ ഗുണ്ടാത്തലവൻമാർ നേരിട്ട് അക്രമത്തിനിറങ്ങിയ സംഭവങ്ങൾക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ. ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാറ്റൂരിൽ ബിൽഡറെയും സുഹ്യത്തുക്കളെയും കാർ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപിച്ചത്. ഈ കേസിൽ ഓംപ്രകാശിന്റെ രണ്ടു സഹായികളെ ബെംഗളൂരുവിൽ നിന്നു കഴിഞ്ഞദിവസം പിടികൂടി. ഓംപ്രകാശ് സംസ്ഥാനം വിട്ടുവെന്നാണ് വിവരം. ഇതിനിടെയാണ് മറ്റൊരു ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും സംഘവും മെഡിക്കൽ കോളജിനു സമീപം ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവരെയും പിടികൂടാനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (12 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends