Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസ് ക്വാട്ടേഴ്‌സിന് സമീപം പട്ടാപ്പകൽ കടുവയിറങ്ങി; മണിയാർ, കട്ടച്ചിറ മേഖലയിൽ കടുവയുടെ സാന്നിധ്യം ശക്തം; പത്തനംതിട്ടയിലേക്ക് പോകുന്ന പ്രധാന പാത വരുന്ന ഭാഗത്ത് കടുവയുടെ സ്ഥിര സാന്നിധ്യം യാത്രക്കാർക്ക് ഭീഷണി

14 JANUARY 2023 09:31 AM IST
മലയാളി വാര്‍ത്ത

വെള്ളിയാഴ്ച പകൽ രണ്ടുമണിയോടെ സീതത്തോട് മണിയാർ പോലീസ് ക്യാമ്പിൽ വീണ്ടും കടുവയിറങ്ങി. പോലീസുകാരുടെ താമസസ്ഥലത്തിന് തൊട്ടുപിന്നിലായാണ് കടുവ എത്തിയത്. പോലീസ് ക്യാമ്പിലുണ്ടായിരുന്ന സച്ചിൻ എന്ന ജീവനക്കാരനാണ് കടുവയെ കണ്ടത്. സച്ചിൻ അറിയിച്ചതോടെ കൂടുതൽ പോലീസുകാരെത്തി. ഇതോടെ കടുവ അവിടെനിന്നും പിൻവാങ്ങി സമീപത്തെ വനത്തിലേക്ക് കയറിപ്പോയി.

ഒരുമാസം മുമ്പും മണിയാർ പോലീസ് ക്യാമ്പിൽ കടുവ എത്തിയിരുന്നു. അന്ന് ക്യാമ്പിനോട് ചേർന്നുള്ള പരേഡ് ഗ്രൗണ്ടിന് സമീപത്ത് പുലർച്ചെയാണ് കടുവയെ കണ്ടത്. അന്ന് മുതൽ ക്യാമ്പിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു.ഇത്തവണ പട്ടാപ്പകൽ ക്വാട്ടേഴ്‌സിന് സമീപം കടുവയെ കണ്ടത് ക്യാമ്പംഗങ്ങളെയാകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇവിടെ സ്ത്രീകളും കൊച്ചുകുട്ടികളുമെല്ലാമുണ്ട്.

പോലീസുകാർ രാത്രിയിലും മറ്റും കൂട്ടമായി മാത്രമെ നടക്കാവു എന്നതുൾപ്പടെ നിരവധി നിർദേശങ്ങൾ നടപ്പിലാക്കിയിരുന്നു. പരേഡ് ഗ്രൗണ്ടിന് സമീപം കടുവയെ കണ്ടെത്തിയെങ്കിലും പിന്നീടിതിന് കാണാതിരുന്നതോടെ ആശങ്ക ഒഴിഞ്ഞിരിക്കേയാണ് വീണ്ടും ക്യാമ്പിനോട് ചേർന്ന് കടുവയെ കണ്ടെത്തിയത്. കഴിഞ്ഞദിവസം വരെ ശബരിമല ഡ്യൂട്ടിക്കെത്തിയവരുൾപ്പടെ നിരവധി പോലീസുകാർ ക്യാമ്പിലുണ്ടായിരുന്നു. പോലീസുകാർ അധികവും കഴിഞ്ഞ ദിവസം മകരവിളക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ശബരിമലയിലേക്ക് പോയിരിക്കുകയാണ്.

മണിയാർ, കട്ടച്ചിറ മേഖലയിൽ കടുവയുടെ സാന്നിധ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് സമീപസ്ഥലമായ കൊടുമുടിയിൽ മ്ലാവിനെ കടുവ പിടികൂടിയിരുന്നു. കടുവ കാണപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ ജനവാസകേന്ദ്രങ്ങളാണ്.

സീതത്തോട്-ചിറ്റാർ മേഖലയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന പ്രധാനപാതയിൽ വരുന്നസ്ഥലമാണ് മണിയാർ. അതുകൊണ്ട് തന്നെ ഈ വഴി രാപകൽ ഭേദമില്ലാതെ ഇരുചക്ര വാഹനക്കാരുൾപ്പടെ യാത്രികരുടെ നല്ല തിരക്കുള്ള പാതയാണിത്. കടുവയുടെ സ്ഥിര സാന്നിധ്യം ഈ വഴി യാത്രചെയ്യുന്നവർക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണറെ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (16 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (44 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

Malayali Vartha Recommends