മകളുടെ സ്‌കൂള്‍ബാഗ് പരിശോധിക്കാറുണ്ടോ പിതാവേ... രശ്മി നായരുടെ സംഘത്തില്‍ നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലെ കുട്ടികളുമുണ്ടെന്ന് സൂചന

നിങ്ങളുടെ മകളുടെ സ്‌കൂള്‍ ബാഗ് നിങ്ങള്‍ പരിശോധിക്കാറുണ്ടോ. അവര്‍ സ്‌കൂളില്‍ പോയാല്‍ യൂണിഫോമിട്ട് മുറ്റത്തേക്ക് വരുന്നതിനുമുമ്പ് പരിശോധിക്കുക. സ്‌കൂള്‍ ബാഗ് പരിശോധന അവള്‍ക്ക് ബുദ്ധിമുട്ടാകുമെങ്കില്‍ അവള്‍ കുളിക്കുന്ന നേരം പരിശോധിക്കാം.
ചോദിക്കാന്‍ വരട്ടെ. ചുംബന സമര നായകന്‍ പശുപാലന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ പ്രമുഖ സ്‌കൂളുകളിലെ പെണ്‍കുട്ടികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലുള്ള പെണ്‍കുട്ടി ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ പെണ്‍കുട്ടികളാണ് പെണ്‍വാണിഭക്കാരുടെ വലയില്‍ വീഴാറുള്ളത്. സൗഹൃദം നടിച്ചെത്തുന്ന ആണ്‍കുട്ടികളാണ് പിന്നീട് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
ബാഗില്‍ കുട്ടിയുടെ കളര്‍ വസ്ത്രമുണ്ടോ എന്നാണ് പരിശോധിക്കേണ്ടണ്ടത്, പലരും സ്‌കൂളിലെത്തിയശേഷം കുളിമുറിയില്‍ കയറി ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രം മാറി സ്ഥലം വിടും., സ്‌കൂള്‍ ബസുകള്‍ സാധാരണ നേരത്തെയാണ് സ്‌കൂളിലെത്താറുള്ളത്. ഇത് വസ്ത്രം മാറാനും മറ്റും ആവശ്യത്തിന് സമയം അനുവദിക്കുന്നു. സര്‍വീസ് ബസില്‍ വരുന്നവര്‍ക്ക് വസ്ത്രം മാറാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
നേരത്തെ പറഞ്ഞുറപ്പിച്ച പോയിന്റില്‍ കാത്തു നില്‍ക്കുന്ന കാമുകനൊപ്പമായിരിക്കും യാത്ര. നഗരത്തിലെ ഹോട്ടലുകളില്‍ ഇവര്‍ ഇപ്പോള്‍ തങ്ങാറില്ല. പകരം നഗരങ്ങളില്‍ തന്നെ ഇത്തരക്കാര്‍ക്കായി ഫ്‌ളാറ്റുകളും വില്ലകളും തയ്യാറാണ്. ദിവസ വാടക അടിസ്ഥാനത്തില്‍ താമസിക്കാം. പലപ്പോഴും പ്രേമം എന്ന മട്ടില്‍ തുടങ്ങുന്ന ബന്ധം പെണ്‍വാണിഭത്തിലേക്കുള്ള വഴികളായി തീരാറുണ്ട്. സുഖം അന്വേഷിച്ച് വരുന്നവന്‍ കാമുകനല്ലെന്ന് പെണ്‍കുട്ടി തിരിച്ചറിയുന്നതോടെ സകലതും കൈവിട്ടിരിക്കും.
ശയിക്കാനെത്തുന്ന കിടപ്പുമുറികള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്റെ നിരീക്ഷണത്തിലായിരിക്കും. ഇത്തരത്തില്‍ ചിത്രീകരിക്കുന്ന രംഗങ്ങളാണ് പിന്നീട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് അതിനാല്‍ മക്കളുടെ മേല്‍ ഒരു കണ്ണുണ്ടാവുന്നത് നല്ലതു തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha