പരീക്ഷയെ തുടർന്നുണ്ടായ ഭയം മൂലം വീട്ടിൽ നിന്നും രാത്രി ഇറങ്ങിപ്പോയി; യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. വാകത്താനം കാടമുറി കോട്ടപ്പുറം വീട്ടിൽ മോൻസിയുടെ മകൻ ഷോൺ കെ.മോൻസി (19) ആണ് മരിച്ചത്. തിങ്കളാഴ്ച്ച അർദ്ധരാത്രി 11.30 ഓടെ മുട്ടമ്പലം റെയിൽവേക്രോസിന് സമീപമാണ് അപകടം. സെയ്ന്റ് ഗിറ്റസ് എൻജിനീയറിംഗ് കോളേജിലെ ഒന്നാം വർഷ എം.സി.എ വിദ്യാർതഥിയാണ് ഷോൺ.
പരീക്ഷയെതുടർന്നുണ്ടായ ഭയംമൂലം വീട്ടിൽ നിന്നും രാത്രി ഇറങ്ങിപ്പോകുകയും പിന്നീട് ട്രെയിൻതട്ടിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു. പ്രദേശവാസികൾ ചേർന്ന ജില്ലാ ജനറൽ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഷോണിന്റെ മാതാപിതാക്കൾ 27 വർഷമായി സൗദിയിലാണ്. ഷോണും സഹോദരിയും വല്യമ്മയ്ക്കും വല്യപ്പനും ഒപ്പമാണ് താമസം. മാതാവ്: ലൗലി. സഹോദരി: സോന. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഞാലിയാകുഴി മാർ ഗ്രിഗോറിയസ് പള്ളി സെമിത്തേരിയിൽ.
https://www.facebook.com/Malayalivartha























