തിരുവനന്തപുരത്ത് ബസിനുള്ളില്‍ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി പിടിയില്‍, കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്റില്‍ , സംഘത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി സൂചന

തിരുവനന്തപുരത്ത് ബസിനുള്ളില്‍ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് മധുര സോളവന വില്ലേജില്‍ ഡോര്‍ നമ്പര്‍ 5-ല്‍ സുബ്രഹ്മണിയുടെ മകള്‍ ഭഗവതി (37) യെ യാണ് യാത്രക്കാര്‍ പിടികൂടി ആറ്റിങ്ങല്‍ പൊലീസിന് കൈമാറിയത്.
വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ സംഗീത ബസ്സിനുള്ളിലാണ് സംഭവം. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് യാത്രക്കാര്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് തിരക്കുള്ള ബസില്‍ കയറി സ്വര്‍ണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha























