വയനാട്ടില്‍ വീണ്ടും കടുവ വിളയാട്ടം?; കല്ലുമുട്ടം കുന്നില്‍ ആടിനെ കൊന്നു; ഭീതിയിൽ ജനങ്ങൾ !

നാട്ടുകാരെ ഭീതിയിലാഴ്ത്തി വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി. വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയയിക്കുന്നതായി നാട്ടുകാർ പറയുന്നു. വയനാട് കല്ലുമുട്ടം കുന്നില്‍ വന്യമൃഗം ആടിനെ കൊന്നു. മാത്രമല്ല പ്രദേശവാസിയായ മണിത്തൊട്ടി ബിജുവിന്റെ ഒരു വയസ്സുള്ള ആടിനെയാണ് കൊന്നത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം നടന്നത്. എന്നാൽ പിലാക്കാവ് മണിയന്‍കുന്നില്‍ കടുവയ്ക്കായി കൂടു സ്ഥാപിച്ചിരുന്നതിന്റെ രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് ആടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരിക്കുന്നത്.
നിലവിൽ കടുവയാണ് ആടിനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആക്രമണത്തിൽ ആടിന്റെ കഴുത്തിനാണ് മുറിവേറ്റിട്ടുള്ളത്. ഈ സാഹചര്യത്തിൽ പരിക്കുകള്‍ കടുവയുടെ ആക്രമണത്തിന് സമാനമാണെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ വനംവകുപ്പ് കടുവാ ആക്രമണം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചില കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും കടുവയുടേതാണോ എന്നതിന് സ്ഥിരീകരണമായിട്ടില്ലെന്നാണുപറയുന്നത്. കഴിഞ്ഞ ദിവസം പിലാക്കാവില്‍ പശുവിനെ വന്യമൃഗം അക്രമിച്ചിരുന്നു. തുടര്‍ന്നാണ് കൂടു സ്ഥാപിച്ചത്.
https://www.facebook.com/Malayalivartha























