Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കൊവിഡ് കുറഞ്ഞു! എന്തിന് മാസ്ക് നിർബന്ധമാക്കി! അടുത്ത മഹാമാരി ഭീഷണി? ലോകത്തെ വിടാതെ വൈറസുകൾ!

18 JANUARY 2023 10:56 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

ചൈന, അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കാന്‍ കേരളം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക്കും സാനിറ്റൈസറും വീണ്ടും നിർബന്ധമാക്കി എന്ന വാർത്തയാണ് അതിനു പിന്നാലെ പുറത്ത് വന്നത്. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് ധരിച്ചിരിക്കണം.

പൊതുസ്ഥലത്തും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഉള്‍പ്പെടെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധന ഇല്ലാഞ്ഞിട്ടും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത് എന്തിനുവേണ്ടി എന്ന ചോദ്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. വാഹനങ്ങളിലും പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലുമാണ് കേരളത്തില്‍ ഒരു മാസത്തേക്കു വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്.

എന്നാല്‍ സംസ്ഥാനത്തടക്കം 50ല്‍ താഴെ കേസുകള്‍ മാത്രമാണ് ദിനം പ്രതി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതു ജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരുകളിലും മാസ്ക് ധരിക്കണം. വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണമോ ധരിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

അപ്പോൾ വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്നത്. നേരത്തേ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. പുതുവർഷം മുതൽ 40 ദിവസം എന്നത് ഇന്ത്ത്യയെ സംബന്ധിച്ച് ഏറെ ജാ​ഗ്രത പുലർത്തേണ്ട ദിവസങ്ങളാണ് സമ്മാനിക്കാനിരിക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങളെ ഒട്ടും നിസാരവത്കരിച്ച് കാണരുത്.

രാജ്യത്ത് തന്നെ 89 പേര്‍ക്കാണു കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.05% വും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.09%വുമാണ്. നിലവില്‍ ഇന്ത്യയെമ്പാടും 2,035 പേരാണു കോവിഡ് ചികിത്സയിലുള്ളത്. ആകെ രോഗ ബാധിതരുടെ 0.01% പേരാണു നിലവില്‍ ചികിത്സയിലുള്ളത്.

നിലവിലെ രോഗമുക്തി നിരക്ക് 98.8% വുമാണ്. വളറെ മികച്ച പ്രതിരോധ പ്രവർത്തനമാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇന്ത്യയിൽ. ചൈനയിലും മറ്റും ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതിനിടയിലാണ് പ്രതീക്ഷ ഉയർത്തി ഇന്ത്യ ആരോ​ഗ്യ മേഖലയിൽ കരുത്താർജ്ജിക്കുന്നത്. രാജ്യത്ത് ഇതിനകം ആകെ 4,41,48,472 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്.

രാജ്യ വ്യാപകമായി ഇതുവരെ 220.17 കോടി വാക്‌സിന്‍ ഡോസ് നല്‍കിയിട്ടുണ്ട്. 95.14 കോടി രണ്ടാം ഡോസും 22.46 കോടി മുന്‍കരുതല്‍ ഡോസുമാണ് ഉൾക്കൊള്ളുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മാസ്‌ക് നിര്‍ബന്ധമാക്കേണ്ട സാഹചര്യമുണ്ടായിരുന്നോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്. സാനിറ്റൈസറും നിരബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവടങ്ങളിൽ കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസറോ സോപ്പോ നൽകണം.

പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു. മാസ്‌ക് അടക്കം ശീലമാക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്നും നിര്‍ദേശിച്ചത്.

കൊവിഡിൻ്റെ പുതിയ വകഭേദമ കണ്ടെത്തിയതിന് പിന്നാലെ ദേശീയ തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് കേരളം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് നിർണായക ഉത്തരവ് പുറത്തിറക്കിയത്. ജനുവരി 12 മുതല്‍ 30 ദിവസത്തേക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടായിരിക്കും.

ഒമിക്രോണ്‍ ഉപവകഭേദം ബിഎഫ്.7 ആണ് നിലവില്‍ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ക്ക് പിന്നിലുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ ഗസറ്റ് വിജ്ഞാപനം യുക്തിഹീനമാണെന്നും ഈ സമയത്ത് ഇത്തരത്തിലൊരു നിര്‍ദ്ദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ആരോഗ്യവിദഗ്ധരില്‍ ചിലർ അഭിപ്രായപ്പെടുന്നു.

മാസ്‌ക് ഉപയോഗിച്ചിരുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്തു പകര്‍ച്ച വ്യാധികളിലടക്കം വന്‍ കുറവുണ്ടായിരുന്നുവെന്നും മാസ്‌ക് ശീലമാക്കുന്നത് നല്ലതാണെന്നും ആരോഗ്യവിദ്ഗധര്‍ പറയുന്നു. ഇപ്പോൾ ​ഗുരുതരമായ പനിയും ചുമയും ജലദോഷവും ഒക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് മാസ്ക് ഉപയോ​ഗിക്കുന്നത് ഒരു പരിധി വരെ നന്നായിരിക്കും എന്നാണ് ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്.

സംസ്ഥാനത്തേക്ക് തീര്‍ഥാടകരും വിനോദ സഞ്ചാരികളുമടക്കം നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം രോഗ പ്രതിരോധത്തിനു നല്ലതാണെന്നും പറയുന്നുണ്ട്. അതേസമയം പകല്‍ സമയത്ത് സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ മാസ്‌ക് നിര്‍ബന്ധമായി ഉപേയോഗിക്കുന്നതു ബുദ്ധിമുട്ടാണെന്നും പൊതുജനം പരാതിപ്പെടുന്നുണ്ട്.

കേരളത്തില്‍ 80 മുതല്‍ 90 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ ലഭിച്ചിട്ടുണ്ട്. നല്ലൊരു ശതമാനം പേര്‍ക്കും സംസ്ഥാനത്ത് ഹൈബ്രിഡ് പ്രതിരോധ ശേഷിയുണ്ട്. പുതിയ കോവിഡ് തരംഗം ഉണ്ടായാലും ലഘുവായ തോതില്‍ ജലദോഷവും പനിയുമായി മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ എന്നതാണ് വസ്തുത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (5 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (20 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (4 hours ago)

Malayali Vartha Recommends