Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഗില്‍ ഡബിള്‍ ചുണക്കുട്ടിയായി... ഡബിള്‍ സെഞ്ച്വറി നേടി ഗില്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ കാര്യവട്ടം ആവര്‍ത്തിക്കുമെന്ന് തോന്നി; എന്നാല്‍ പെട്ടന്ന് എല്ലാം മാറി മറിഞ്ഞു; ബ്രോസ്വെല്ലിന്റെ വെടിക്കെട്ട് ഇന്ത്യ പരാജയം മണത്തു; അവസാന ഓവര്‍വരെ കൊണ്ടുപോയി സമ്മര്‍ദത്തിലാക്കി; അവസാനം പൊരുതിവീണ് കിവീസ്; ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം

19 JANUARY 2023 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

കാര്യവട്ടത്തെ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി ഇന്ത്യ ചരിത്ര വിജയം നേടി ഹൈദരബാദിലേക്ക് തിരിച്ചു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടി ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചു. 149 പന്തുകളില്‍ 19 ഫോറുകളും ഒന്‍പത് സിക്‌സുകളും അടക്കം 208 റണ്‍സ് നേടിയ ഗില്ലിന്റെ മികവില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50ഓവറില്‍ 349/8 എന്ന സ്‌കോര്‍ ഉയര്‍ത്തി.

എന്നാല്‍ കിവീസ് ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് കീഴടങ്ങിയത്. മറുപടിക്കിറങ്ങിയ കിവീസ് 337 റണ്‍സിന് പുറത്തായി. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ശുഭ്മാന്‍ ഗില്‍. ഗില്ലാണ് മാന്‍ ഒഫ് ദ മാച്ച്. 23ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍. ഇഷാന്‍ കിഷന്റെ റെക്കാഡാണ് 23കാരനായ ഗില്‍ തിരുത്തിയത്1000ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികച്ച ഇന്ത്യന്‍ താരം. വിരാട് കൊഹ്ലിയുടെയും ശിഖര്‍ ധവാന്റെയും റെക്കാഡാണ് ഗില്‍ മറികടന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ശുഭ്മാന്‍ ഗില്‍.

അവസാന ഓവര്‍ വരെ ജയസാധ്യതകള്‍ മാറിമറഞ്ഞ മത്സരത്തിനൊടുക്കം കിവീസിനെ 12 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. വെടിക്കെട്ട് സെഞ്ചുറിയുമായി അവസാനം വരെ പൊരുതിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ മുന്നിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റെ തുടക്കം മികച്ചതായിരുന്നില്ല. ആറാം ഓവറില്‍ ടീം സ്‌കോര്‍ 28-ല്‍ നില്‍ക്കേ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ പുറത്തായി. 10-റണ്‍സെടുത്ത കോണ്‍വേയെ സിറാജാണ് പുറത്താക്കിയത്.

പിന്നീടിറങ്ങിയവരെല്ലാം വേഗത്തില്‍ തന്നെ കൂടാരം കയറി. ഹെന്റി നിക്കോള്‍സ്(18), ഡാരില്‍ മിച്ചല്‍(9), ടോം ലതാം(24), ഗ്ലെന്‍ ഫിലിപ്സ്(11) എന്നിവര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. 131-റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമായ കിവീസ് വിജയലക്ഷ്യത്തിന് ഏടുത്തുപോലും എത്തില്ലെന്ന് തോന്നിച്ചു.

എന്നാല്‍ മൈക്കല്‍ ബ്രേസ്വെല്ലും മിച്ചല്‍ സാന്റ്നറും കരുതലോടെ ബാറ്റേന്തി. പതിയെ പതിയെ മികച്ച കൂട്ട്കെട്ട് പടുത്തുയര്‍ത്തിയ ഇരുവരും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സെഞ്ചുറിയുമായി ബ്രേസ്വെല്ലും അര്‍ധസെഞ്ചുറിയുമായി സാന്റ്നറും ഇന്ത്യയ്ക്ക് നിരന്തരം വെല്ലുവിളിയുയര്‍ത്തി. സാന്റ്നര്‍ പുറത്താകുമ്പോള്‍ ന്യൂസിലന്‍ഡ് 293-റണ്‍സിലെത്തിയിരുന്നു. തുടര്‍ന്നും ബ്രേസ്വെല്‍ തകര്‍ത്തടിച്ചുകൊണ്ടേയിരുന്നു.

മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയും മത്സരത്തില്‍ പിടിമുറുക്കി. അവസാന ഓവറില്‍ 20-റണ്‍സാണ് കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ സിക്സടിച്ചാണ് ബ്രേസ്വെല്‍ തുടങ്ങിയത്. ഇന്ത്യ പരാജയം മുഖാമുഖം കണ്ടെങ്കിലും രണ്ടാം പന്തില്‍ ബ്രേസ്വെല്ലിനെ പുറത്താക്കി ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 78-പന്തില്‍ 140-റണ്‍സെടുത്ത ബ്രേസ്വെല്‍ ഏവരുടേയും കയ്യടിനേടിയാണ് മടങ്ങിയത്.

നേരത്തേ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സെടുത്തു.

145 പന്തിലാണ് ഗില്‍ ഇരട്ട സെഞ്ചുറി നേടിയത്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തം പേരിലാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെ റെക്കോര്‍ഡാണ് 23 കാരനായ ഗില്‍ മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് ഗില്‍.

49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സര്‍ പായിച്ചാണ് ഗില്‍ 200 പൂര്‍ത്തിയാക്കിയത്. ഓപ്പണറായി ഇറങ്ങിയ താരം അവസാന ഓവറിലാണ് പുറത്തായത്. 19 ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 87 പന്തിലാണ് ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 122 പന്തുകളില്‍ 150 റണ്‍സിലേക്കെത്തിയ ഗില്ലിന് പിന്നീട് 200 തികയ്ക്കാന്‍ വേണ്ടിവന്നത് വെറും 23 പന്തുകള്‍ മാത്രമാണ്. ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ ഗില്‍ സ്വന്തം പേരിലാക്കി.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (6 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (21 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (4 hours ago)

Malayali Vartha Recommends