മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഇന്ന് സമാപനം.... നാളെ നടയടയ്ക്കും, തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനമില്ല.... സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണ പേടകം തലയിലേന്തി ഗുരുസ്വാമിമാര്‍ രാവിലെ ആറുമണിയോടെ പതിനെട്ടാംപടിയിറങ്ങി പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഇന്ന് സമാപനം.... നാളെ നടയടയ്ക്കും, തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനമില്ല.... രാത്രി 10ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിലായി മലദൈവ നടയ്ക്ക് സമീപം വലിയ ഗുരുതി നടക്കും.
നാളെ രാവിലെ നടതുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടത്തും. തുടര്‍ന്ന് അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും നല്‍കി യോഗസമാധിയിലാക്കും. ശ്രീലകത്തെ വിളക്കുകളണച്ച് മേല്‍ശാന്തി പിന്നോട്ടിറങ്ങി ശ്രികോവില്‍ നടയടയ്ക്കുകയും ചെയ്യും.
പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി മൂലം രാജപ്രതിനിധിയില്ലാത്തതിനാല്‍ ആചാരപരമായ താക്കോല്‍ കൈമാറ്റമോ പണക്കിഴി നല്‍കലോ ഉണ്ടാകില്ല.
സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണ പേടകം തലയിലേന്തി ഗുരുസ്വാമിമാര്‍ രാവിലെ ആറുമണിയോടെ പതിനെട്ടാംപടിയിറങ്ങി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും. ഇന്നലെ തിരുവാഭരണം ചാര്‍ത്തിയുളള ദര്‍ശനവും തീര്‍ത്ഥാടനകാലത്തെ അവസാനത്തെ കളഭാഭിഷേകവും നടന്നു.
രാത്രി മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്ന് താളമേളങ്ങളുടെയും തീവട്ടികളുടെയും അകമ്പടിയോടെ ആഘോഷപൂര്‍വം ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടന്നു.ശരംകുത്തിയില്‍ വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തില്‍ നായാട്ടുവിളി നടത്തി. തുടര്‍ന്ന് മലദൈവങ്ങളെയും ഭൂതഗണങ്ങളെയും കൂട്ടി മടങ്ങുന്നു എന്ന സങ്കല്പത്തില്‍ താളമേളങ്ങള്‍ അവസാനിപ്പിച്ച് തീവെട്ടിയണച്ച് തിരിച്ച് മാളികപ്പുറത്തേക്ക് എഴുന്നള്ളി.മകരവിളക്ക് ഉത്സവത്തിന്റെ അവസാന നാളുകളിലും വന്‍ ഭക്തജനത്തിരക്കായിരുന്നു.
https://www.facebook.com/Malayalivartha
























