അടിസ്ഥാന സൗകര്യവികസനത്തിന് വന്‍ കുതിപ്പേകുന്ന 49,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയും മഹാരാഷ്ട്രയും ഇന്ന് സന്ദര്‍ശിക്കും...

അടിസ്ഥാന സൗകര്യവികസനത്തിന് വന്‍ കുതിപ്പേകുന്ന 49,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയും മഹാരാഷ്ട്രയും ഇന്ന് സന്ദര്‍ശിക്കും.
രാവിലെ കര്‍ണാടകയിലെ യാദ്ഗിരി, കലബുറഗി ജില്ലകള്‍ സന്ദര്‍ശിക്കുകയും ജലസേചനം, കുടിവെള്ളം, ദേശീയ പാത എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
എല്ലാ വീടുകളിലും വ്യക്തിഗത ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ വഴി സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തില്‍, ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള യാദ്ഗിര്‍ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതിയുടെ തറക്കല്ലിടല്‍ യാദ്ഗിരി ജില്ലയിലെ കൊടേക്കലില്‍ നടക്കും.
പദ്ധതി പ്രകാരം 117 ജലശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കും. 2,050 കോടി രൂപയിലധികം ചിലവ് വരുന്ന പദ്ധതി യാദ്ഗിരി ജില്ലയിലെ 700-ലധികം ഗ്രാമീണ ആവാസ വ്യവസ്ഥകളിലും മൂന്ന് പട്ടണങ്ങളിലുമായി ഏകദേശം 2.3 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























