Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി

28 NOVEMBER 2015 08:27 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേള, ഐ.ടി. മേള, ഗണിതശാസ്ത്രമേള എന്നിവയില്‍ മുന്നിലെത്തിയാണ് ശാസ്ത്രകിരീടം കണ്ണൂര്‍ ഉയര്‍ത്തുന്നത്. ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്രമേളകള്‍, ഐ.ടി.മേള, പ്രവൃത്തിപരിചയമേള എന്നിവയില്‍നിന്നായി 44695 പോയിന്റ് നേടിയാണ് കണ്ണൂര്‍ മേളയുടെ ചാമ്പ്യന്മാരാകുന്നത്. . 

44190 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനത്തും 43332 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാംസ്ഥാനത്തും 42889 പോയിന്റോടെ മലപ്പുറം നാലാംസ്ഥാനത്തുമെത്തി. ആതിഥേയരായ കൊല്ലം 42693 പോയിന്റോടെ ഏഴാംസ്ഥാനത്താണ്. ഔദ്യോഗിക ഫലപ്രഖ്യാപനം ശനിയാഴ്ച സമാപനസമ്മേളനത്തില്‍ ഉണ്ടാകും. പ്രവൃത്തിപരിചയമേളയില്‍ 43968 പോയിന്റോടെയാണ് കണ്ണൂര്‍ മുന്നിലെത്തിയത്. 
43482 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 42672 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാംസ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ 11070 പോയിന്റോടെ കണ്ണൂരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16391 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 16639 പോയിന്റോടെയും പാലക്കാട് ജില്ലയും ചാമ്പ്യന്മാരായി.
ഐ.ടി മേളയില്‍ 89 പോയിന്റോടെ മലപ്പുറം ജില്ല ഒന്നാംസ്ഥാനം നേടി. 88 പോയിന്റോടെ കോട്ടയം രണ്ടാംസ്ഥാനവും 85 പോയിന്റോടെ എറണാകുളം മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16 പോയിന്റ് നേടിയ കാസര്‍കോട് അജനൂര്‍ ഐ.എച്ച്.എസ്.സ്‌കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 15 പോയിന്റോടെ കോട്ടയം ചെറുപുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ്സും ചാമ്പ്യന്മാരായി.
ശാസ്ത്രമേളയില്‍ 179 പോയിന്റോടെയാണ് കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായത്. 168 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനവും 162 പോയിന്റോടെ കൊല്ലം മൂന്നാംസ്ഥാനവും നേടി. സ്‌കൂളുകളില്‍ യു.പി. വിഭാഗത്തില്‍ 15 പോയിന്റോടെ തൃശ്ശൂര്‍ പുതുക്കാട് സെന്റ് സേവ്യേഴ്‌സ് സി.യു.പി.സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 23 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 20 പോയിന്റോടെയും കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ സ്‌കൂളും ചാമ്പ്യന്മാരായി.
ഗണിതശാസ്ത്രമേളയില്‍ 317 പോയിന്റോടെ കണ്ണൂര്‍ മുന്നിലെത്തി. 303 പോയിന്റുമായി മലപ്പുറം ജില്ല രണ്ടാംസ്ഥാനവും 299 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ മാമ്പറം എച്ച്.എസ്.എസ്. 56 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍.എച്ച്.എസ്.എസ്. 49 പോയിന്റോടെയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

സാമൂഹികശാസ്ത്രമേളയില്‍ 167 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 25 പോയിന്റോടെ ഇടുക്കി എറാട്ടയാര്‍ എസ്.ടി.എച്ച്.എസ്.എസും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 പോയിന്റോടെ എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസും ചാമ്പ്യന്മാരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (10 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (17 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (39 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (57 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends