Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എല്ലാം വളരെപ്പെട്ടന്ന്... ഗവര്‍ണറെ അവഗണിച്ച് മലയാളം സര്‍വ്വകലാശാല വിസി നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സര്‍വകലാശാല, കെഎസ്ആര്‍ടിസി വിഷയങ്ങള്‍ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനില്‍ നിന്ന് മാറ്റി; തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

21 JANUARY 2023 08:47 AM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച നിയമസഭയില്‍ നയപ്രസംഗം നടക്കാനിരിക്കെ വീണ്ടും ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍. ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വ്വകലാശാല വിസി നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്ത സര്‍വ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സര്‍ച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം.

കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. ഗവര്‍ണറുടെ പ്രതിനിധിക്ക് പുറമെ സര്‍ക്കാറിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയിം സിന്റിക്കേറ്റിന്റെയും പ്രതിനിധികള്‍ സര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഗവര്‍ണറുടെ അധികാരം വെട്ടാന്‍ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ തള്ളിക്കളയുമെന്ന് ഉറപ്പാണ്.

അതേസമയം ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചില്‍ നിന്നും കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാന്‍ ആണ് ഈ വിഷയങ്ങള്‍ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് അപ്പീല്‍, കമ്പനി കേസുകളുടെ ചുമതലയില നല്‍കി.

നേരത്തെ പൊലീസ് അതിക്രമം സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. ജസ്റ്റിസ് എന്‍ നഗരേഷ് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍, ജസ്റ്റിസ് കെ ബാബു തുടങ്ങിയവര്‍ ജാമ്യ ഹര്‍ജികളും പരിഗണിക്കും. ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്താറുണ്ട്. ഹൈക്കോടതിയിലെ രണ്ട് ജീവനക്കാര്‍ക്ക് വിരമിക്കലിന് ശേഷം സര്‍വീസില്‍ തുടരാന്‍ അനുമതി നല്‍കുകയും ഉത്തരവ് തിരുത്തുകയും ചെയ്ത ജസ്റ്റ് ദേവന്‍ രാമേന്ദ്രന്റെ നടപടിയും വിവാദത്തില്‍ ആയിരുന്നു.

തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. റിപ്പബ്ലിക് ദിനപരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കത്തയച്ചു.

കഴിഞ്ഞ വര്‍ഷം തെലങ്കാനയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും രണ്ടായാണ് റിപ്പബ്ലിക് ദിന പരിപാടി നടത്തിയത്. ബുധനാഴ്ച ഖമ്മത്ത് കെസിആറിന്റെ ബിആര്‍എസ് നടത്തിയ മെഗാറാലിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരായ പിണറായി വിജയനും അരവിന്ദ് കെജ്‌രിവാളും ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് തെലങ്കാനയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് കടുക്കുന്നത്.

റിപ്പബ്ലിക് ദിനപരിപാടി നടത്തുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും, പ്രസംഗത്തിന്റെ ഉള്ളടക്കം എന്തെന്ന് വ്യക്തമാക്കി പകര്‍പ്പ് നേരത്തേ അയച്ചു തരണമെന്നുമാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാലിതിന് സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഇതിന് മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തില്‍ വലിയ പരിപാടി നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനിലായിരുന്നു കഴിഞ്ഞ വര്‍ഷം പതാക ഉയര്‍ത്തല്‍. ഇതില്‍ പങ്കെടുക്കാതെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജ്ഭവനില്‍ പതാക ഉയര്‍ത്തി. തെലങ്കാനയില്‍ റിപ്പബ്ലിക് ദിനപരേഡ് സാധാരണ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‌സിലാണ് നടക്കാറ്. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തും. ഇത്തവണ പരേഡ് ഗ്രൗണ്ട്‌സില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (20 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends