മലയിറങ്ങി തീര്‍ത്ഥാടകര്‍.... മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി... കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12ന് വൈകുന്നേരം ശബരിമല നട തുറക്കും

മലയിറങ്ങി തീര്‍ത്ഥാടകര്‍.... മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി... കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12ന് വൈകുന്നേരം ശബരിമല നട തുറക്കും
ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നില്ല. പുലര്‍ച്ചെ 5ന് നടതുറന്നശേഷം കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടന്നു. തിരുവാഭരണ പേടകങ്ങളുമായി ഗുരുസ്വാമിമാര്‍ പതിനെട്ടാം പടി ഇറങ്ങി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങി.
തുടര്‍ന്ന് ശ്രീകോവിലില്‍ അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി രുദ്രാക്ഷമാല കഴുത്തിലണിയിച്ചു. യോഗദണ്ഡ് നല്‍കി യോഗ സമാധിയിലാക്കി. മേല്‍ശാന്തി പിന്‍വിളക്കും ശ്രീലകത്തെ വിളക്കുകളും ഓരോന്നായി അണച്ച് പിന്നോട്ടിറങ്ങി നടയടച്ചു.
പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി മൂലം രാജപ്രതിനിധിയില്ലാത്തതിനാല്‍ ആചാരപരമായ താക്കോല്‍ കൈമാറ്റമോ പണക്കിഴി നല്‍കലോ ഉണ്ടായിരുന്നില്ല. പകരം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാറിന് താക്കോല്‍ കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















