Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കൈനീട്ടി ആരും വരില്ല... ഓണം ബംബറടിച്ച അനൂപിന് ഒളിവില്‍ താമസിക്കേണ്ടി വന്നത് സഹായം അഭ്യര്‍ത്ഥിച്ചവരെ പേടിച്ച്; ഈ ഗതി ഉണ്ടാകാതിരിക്കാന്‍ ലോട്ടറിയടിച്ചയാള്‍ പേര് പരസ്യമാക്കരുത് എന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു; പേരും വേണ്ട പ്രശസ്തിയും വേണ്ട; പണവും മനസമാധാനവും മതി

21 JANUARY 2023 09:55 AM IST
മലയാളി വാര്‍ത്ത

ബംബര്‍ ലോട്ടറിയടിക്കുമ്പോള്‍ കേരളത്തിന്റെ സ്റ്റാറായി ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. അത് ഓണം ബംബറോടെ തീര്‍ന്നു. 25 കോടിയടിച്ച അനൂപ് സഹായം അഭ്യര്‍ത്ഥിച്ചവരെ കൊണ്ട് ഒളിവില്‍ താമസിച്ച് കരഞ്ഞ് കൊണ്ട് അഭ്യര്‍ത്ഥന നടത്തി. ഇത് ഓര്‍ത്ത് ഇത്തവണ കളി മാറി.

പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ല. ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. 2022 നവംബര്‍ 20നായിരുന്നു പൂജാ ബംപര്‍ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ലോട്ടറി അടിച്ച വിവരം എല്ലാവരെയും അറിയിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തതോടെ പണം ആവശ്യപ്പെട്ട് നിരവധി പേര്‍ വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്തതിനെ തുടര്‍ന്ന് താമസം താല്‍ക്കാലികമായി മാറേണ്ടിവന്നു.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 16 കോടി രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുകയാണ് ജേതാവിനു ലഭിക്കുന്നത്.

ക്രിസ്മസ് പുതുവത്സര ബംപര്‍ ഒന്നാം സമ്മാനമായ 16 കോടി രൂപ പാലക്കാട്ടു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത് പാലക്കാട് മൂകാംബിക ലക്കി സെന്ററിന്റെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കടയില്‍ നിന്നു വിറ്റ ടിക്കറ്റിനാണ് സമ്മാനം. എന്നാല്‍, ഭാഗ്യവാന്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല.

ഓണം ബമ്പര്‍ ലോട്ടറി വിജയിയായി ലോകം മുഴുവന്‍ അറിയപ്പെട്ട അനൂപ് ഇപ്പോള്‍ ഇവിടെയാണ്. അനൂപിന്റെ ജീവിതം തന്നെ മാറ്റിമറിച്ചതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണം ബംമ്പര്‍. 25 അഞ്ച് കോടിയായിരുന്നു സമ്മാനം. മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് എടുത്ത പണം കൊണ്ടായിരുന്നു അന്ന് ലോട്ടറി വാങ്ങിയത്. തിരുവനന്തപുരം കിഴക്കെ കോട്ടയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുക്കുമ്പോള്‍ ഒന്നാം സമ്മാനം ലഭിക്കുമെന്ന് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഒന്നാം സമ്മാനം തേടിയെത്തിയത് അനൂപിനെ തന്നെ ആയിരുന്നു. എന്തായാലും അന്നുമുതല്‍ തിരക്കിലാണ് അനൂപ്. സഹായം അഭ്യര്‍ത്ഥിച്ച് വീട്ടിലേക്ക് വരുന്നവരുടെ തിരക്ക്, സംഭാവനകള്‍ ചോദിച്ചു വരുന്നവരുടെ തിരക്ക് അങ്ങനെ അങ്ങനെ ആ തിരക്ക് മാറ്റമില്ലാതെ ഇപ്പോഴും തുടരുകയുമാണ്.

കാണാന്‍ എത്തുന്നവരുടെയും സാഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരുടെയും തിരക്ക് കാരണം ഇപ്പോള്‍ ശ്രീവരാഹം മാര്‍ക്കറ്റ് ജംഷന് സമീപമുള്ള വീട്ടില്‍ നിന്നു പോലും താമസം മാറിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവര്‍ ആയിരുന്നു അനൂപ്. അതാണ് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞത്. ലോട്ടറി അടിച്ച ശേഷം നടന്നതെല്ലാം ആലോചിച്ചുപോലും നോക്കാത്ത കാര്യങ്ങളായിരുന്നു. അല്പം മനസമാധാനത്തിനായി താമസ സ്ഥലം വരെ മാറിയിരിക്കുകയാണ് ആ 'ഭാഗ്യവാന്‍'. എല്ലാവരും ഭാഗ്യവാന്‍ ഭാഗ്യവാന്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും മനസമാധനത്തിന് ഒടുവില്‍ നാടുവിടേണ്ടി വന്നു എന്നതാണ് സത്യം.

കാര്യങ്ങള്‍ അങ്ങനെ ആണെങ്കിലും ലോട്ടറിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അനൂപിന് കഴിയില്ല. അതു കൊണ്ട് തന്നെ ലോട്ടറി എടുക്കുന്നതിന് പകരം ഇനി വില്‍പന ആകാം എന്ന് തീരുമാനിച്ചു. മണക്കാട്ട് പുതിയ സ്ഥാപനം തുറന്നിരിക്കുകയാണ് അനൂപ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (20 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends