Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒടുവില്‍ മകന്‍ ചിതയ്ക്ക് തീ കൊളുത്തി.... ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.... യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്താണ് സംസ്‌കാര ചടങ്ങില്‍ മക്കളെ പങ്കെടുപ്പിച്ചത്

21 JANUARY 2023 07:08 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ മകന്‍ ചിതയ്ക്ക് തീ കൊളുത്തി.... ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.... യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്താണ് സംസ്‌കാര ചടങ്ങില്‍ മക്കളെ പങ്കെടുപ്പിച്ചത്

വിഷക്കായ കഴിച്ച് അത്യാസന്നനിലയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ സംസ്‌കാരച്ചടങ്ങിന് മക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഭര്‍ത്തൃവീട്ടുകാര്‍. തുടര്‍ന്ന് മക്കളെ പങ്കെടുപ്പിക്കാനായി പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് പ്രശ്‌നം പരിഹരിക്കുകയുണ്ടായി.

നാട്ടിക എസ്.എന്‍ കോളേജിന് കിഴക്ക് പനങ്ങാട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സന്തോഷിന്റെ ഭാര്യ ആശയുടെ (35) മരണവും സംസ്‌കാരവുമാണ് വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കും വഴിവച്ചത്. 12ന് ആത്മഹത്യാശ്രമം നടത്തിയ ആശ ചികിത്സയിലിരിക്കെ 17ന് മരിച്ചു. ഇന്നലെ രാവിലെ പത്തിനായിരുന്നു പാവറട്ടിയില്‍ ആശയുടെ വീട്ടില്‍ സംസ്‌കാരം നിശ്ചയിച്ചത്.


മൂന്നു ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവ് സന്തോഷും ആശയുടെ കുടുംബവും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം കാണാന്‍ പോലും നില്‍ക്കാതെ ഇവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയെന്നും അവസാനമായി മൃതദേഹം കാണിക്കാനായി മക്കളെ അനുവദിച്ചില്ലെന്നുമാണ് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചത്.

പ്രശ്‌നത്തില്‍ ഇടപെട്ട എം.എല്‍.എ മുരളി പെരുനെല്ലി, കളക്ടര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ പൊലീസുമായും ചൈല്‍ഡ് ലൈനുമായും സംസാരിച്ചതിനെ തുടര്‍ന്ന് ആശയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിയും, വലപ്പാട് സി.ഐയും ഭര്‍ത്തൃവീട്ടുകാരുമായി ചര്‍ച്ച നടത്തി.

പിന്നാലെ മക്കളായ ശ്രീറാം (4), സഞ്ജയ് (7) എന്നിവരെ പാവറട്ടിയിലെ വീട്ടിലെത്തിക്കുകയും ഇരുവരും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തു.


പാവറട്ടി നട്ടാണിപ്പറമ്പില്‍ താമസിക്കുന്ന കവര വീട്ടില്‍ വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആശയും സന്തോഷും 12 വര്‍ഷം മുമ്പാണ് വിവാഹിതരായത്. മരണത്തിന് കാരണക്കാര്‍ സന്തോഷിന്റെ കുടുംബമാണെന്നും ആശ വന്ന ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായും ആശയുടെ ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വലപ്പാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (20 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends