Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒരു രക്ഷയുമില്ല... പി.ടി. സെവനെ തിരഞ്ഞ് മൂന്ന് കുങ്കിയാനകളോടൊപ്പം ആര്‍ആര്‍ടി സംഘം ഉള്‍ വനത്തില്‍; പാലക്കാട് പിടി സെവന്‍ വിറപ്പിക്കുമ്പോള്‍ മൂന്നാറില്‍ വിറപ്പിച്ച് പടയപ്പ; പടയപ്പയുടെ പരാക്രമം വീണ്ടും; രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോ ആക്രമിച്ചു

21 JANUARY 2023 09:15 AM IST
മലയാളി വാര്‍ത്ത

ഒരറ്റത്ത് പാലക്കാട് പിടി സെവനും മററ്റത്ത് മൂന്നാറില്‍ പടയപ്പയും വിലസുകയാണ്. ഇതിനിടെ പടയപ്പയുടെ ഫാന്‍സുകാരും ശല്യം തുടരുകയാണ്. അതേസമയം ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി.ടി. സെവനെ (പാലക്കാട് ടസ്‌കര്‍ 7) പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലര്‍ച്ചെ 4ന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘം ആനയെ തിരഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു.

ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി.ഏഴാമനെ കണ്ടെത്തിയാല്‍ മയക്കു വെടിയുതിര്‍ത്ത് പിടികൂടും. കൂടിന്റെ ബലപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.

ഏഴാമനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങള്‍ ഇങ്ങനെയാണ്. കാട്ടാനയെ പിടികൂടിയാല്‍ കൊണ്ടുവരാനുള്ള ലോറി തയാറായി. ലോറിയുടെ പിന്‍ഭാഗത്തു മരത്തടികള്‍ കൊണ്ടു കവചം ഒരുക്കിയിട്ടുണ്ട്. ലോറിക്കു പോകാനായി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു വഴി ഒരുക്കി. വെടിവയ്ക്കാന്‍ യോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ അവിടേക്കു വഴി ഒരുക്കും.

ആനയുടെ കൂട്ടില്‍ ചൂടു കുറയ്ക്കാന്‍ മണ്ണു ദിവസവും നനച്ചു കൊടുക്കുന്നുണ്ട്. ഏഴാമനെ പിടികൂടിയാല്‍ നല്‍കാനുള്ള പ്രത്യേക ഭക്ഷണവും മരുന്നും തയാറായി.

അതേസമയം വെല്ലുവിളികള്‍ ഇവയാണ്. ഏഴാമനൊപ്പം മറ്റു കാട്ടാനകള്‍ ഉള്ളത് വെല്ലുവിളിയാണ്. ഏഴാമനെ ഈ കൂട്ടത്തില്‍ നിന്നകറ്റിയാല്‍ എങ്ങനെ പ്രതികരിക്കുമെന്നതു വനംവകുപ്പ് ആശങ്കയോടെ കാണുന്നു. ഉള്‍കാട്ടില്‍ വച്ചു മയക്കുവെടി വച്ചാല്‍ അതിനെ അത്രയും ദൂരത്തു നിന്നു കൂട്ടില്‍ എത്തിക്കുന്നതു പ്രയാസമാകും. ഉള്‍ക്കാട്ടിലും ജനവാസ മേഖലയിലും അല്ലാത്ത സ്ഥലത്ത് ആനയെ എത്തിച്ചു വേണം വെടിവയ്ക്കാന്‍.

ധോണിയില്‍ വനമേഖലയില്‍ തുറസ്സായ സ്ഥലമില്ലാത്തതു ചെറിയ പ്രതിസന്ധിയാണ്. സുല്‍ത്താന്‍ബത്തേരിയിലെ കാട്ടില്‍ തുറസ്സായ സ്ഥലം കൂടുതല്‍ ഉണ്ടായതു പി.എം.രണ്ടാമനെ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കു സഹായമായി. വെടിവച്ചാലും മയങ്ങാന്‍ കുറഞ്ഞത് അര മണിക്കൂര്‍ വേണ്ടി വരും. ഈ സമയത്തിനുള്ളില്‍ ആന എങ്ങോട്ട്, എവിടെ വരെ പോകുമെന്നതും ആശങ്ക ഉയര്‍ത്തുന്നു.

അതേസമയം മൂന്നാറില്‍ പടയപ്പ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കാട്ടാന പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകള്‍ ആക്രമിച്ചു. പെരിയവരൈ ലോവര്‍ ഡിവിഷനിലും ഗ്രാംസ് ലാന്‍ഡിലുമാണ് ആക്രമണമുണ്ടായത്. മദപ്പാടുള്ള സമയമാണിതെന്നും അതിനാലാണ് ആന പ്രകോപിതനായി ആക്രമണം നടത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

പ്രദീപ്, ബാലു എന്നിവരുടെ ഓട്ടോറിക്ഷകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. അതിനാല്‍ത്തന്നെ സമീപത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. ആനയെ തുരത്താന്‍ വനംവകുപ്പ് നടപടി കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. പാതയോരത്തു നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെ ചില്ലുകളും ഒരു തോട്ടത്തിലെ ബട്ടര്‍ ബീന്‍സ് കൃഷിയും നശിപ്പിച്ചിരുന്നു. മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ്.

കഴിഞ്ഞ ദിവസം പടയപ്പയെ പ്രകോപിപ്പിക്കാനും ഒരു ശ്രമമുണ്ടായി. മൂന്നാര്‍ - കടലാര്‍ റൂട്ടില്‍ പാതയോരത്തുനിന്ന പടയപ്പയെ ഈ വഴിയെത്തിയ കെഡിഎച്ച് കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ ചുടലെയാണ് വാഹനം ഇരപ്പിച്ചും ഹോണ്‍ മുഴക്കിയും പ്രകോപിപ്പിച്ചത്. ജീപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (22 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends