പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡനം, പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവ് 25,000 രൂപ പിഴ

2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പ്രതി ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.ഇവിടെ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതി കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചല്ല. വീട്ടുകാര്‍ കുട്ടിയെ പലയിടത്തും അന്വെഷിച്ചെങ്കിലും കണ്ടെത്താത്തതിനാല്‍ പേട്ട പൊലീസില്‍ പരാതി നല്‍കി.
രണ്ടാഴ്ച്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണില്‍ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് പേട്ട പൊലീസും വീട്ടുകാരും ചേര്‍ന്ന് വീട്ടില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
"
https://www.facebook.com/Malayalivartha






















