ബിഎസ്.എന്‍.എല്‍ സഹകരണ സംഘം തട്ടിപ്പ് കേസ്.... മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്

ബി. എസ്. എന്‍. എല്‍ ഇഞ്ചിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നാം പ്രതിയും സഹകരണ സംഘം പ്രസിഡന്റുമായിരുന്ന എ.ആര്‍. ഗോപിനാഥന്‍ നായര്‍ ക്ലര്‍ക്ക് എ.ആര്‍.രാജീവ് എന്നിവരുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജികളാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു പരിഗണിച്ചത്.
നിക്ഷേപ തട്ടിപ്പില്‍ സെക്രട്ടറി അടക്കമുളള മറ്റുളളവരാണ് മുഖ്യ പ്രതികളെന്നും പ്രസിഡന്റിന് സാമ്പത്തിക ഇടപാടുകളുമായി ഒരു ബന്ധവും ഇല്ലെന്നും ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ പ്രസിഡന്റ് എന്താ റബ്ബര്‍ സ്റ്റാമ്പ് ആണോയെന്ന് കോടതി ചോദിച്ചു.
പ്രസിഡന്റ് ആണ് കേസിലെ മുഖ്യ സൂത്രധാരന്‍ എന്നായിരുന്നു ജാമ്യത്തെ എതിര്‍ത്ത സര്‍ക്കാര്‍ വാദം. 2000 നിക്ഷേപകരുടെ 200 കോടി രൂപ തട്ടിച്ച കേസ് പോലീസ് ഏറെ ശുഷ്‌കാന്തിയോടെ അന്വേഷിച്ച് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ ശ്രമിയക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കാനാണ് ചിലര്‍ കേസില്‍ കക്ഷി ചേരാന്‍ വരുന്നതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
ഇത്തരക്കാരുടെ ഈ ശ്രമങ്ങളില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണ സംഘം ഇതു കൂടി അന്വേഷണ വിധേയമാക്കുമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് നിക്ഷേപകരുടെ താത്പര്യം സംരക്ഷിയ്ക്കാന്‍ അനിവാര്യമാണെന്ന് കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha






















